അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന സിനിമയാണ് ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായെത്തിയ മാളികപ്പുറം. സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സൈജു കുറുപ്പ് മികച്ച പ്രകടനം കാഴ്ചവച്ച് കയ്യടി നേടുകയാണ്. തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം തമിഴ് സിനിമയിൽ തന്റെ പേര് മാറ്റിയതിനെക്കുറിച്ചും കൗമുദി മൂവീസിനോട് പങ്കുവച്ചിരിക്കുകയാണ് താരം.
തമിഴ് സിനിമാ മേഖലയിൽ അനിരുദ്ധ് എന്ന പേരിലാണ് സൈജു കുറുപ്പ് അറിയപ്പെടുന്നത്. പേര് മാറ്റിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നാലു സിനിമകളാണ് തമിഴിൽ ചെയ്തത്. സിനിമകൾ പരാജയപ്പെട്ടപ്പോഴാണ് പേര് മാറ്റുന്നതിനെക്കുറിച്ച് ചിലർ അഭിപ്രായപ്പെട്ടത്. ന്യൂമറോളജി പ്രകാരം അത്തരത്തിലൊന്ന് ശ്രമിക്കാമെന്ന് ചിന്തിച്ചു. അങ്ങനെയാണ് അനിരുദ്ധ് എന്ന് പേര് സ്വീകരിക്കുന്നത്. എന്നാൽ ആ സിനിമയും പരാജയമായിരുന്നു. തമിഴ് സൂപ്പർതാരം ജയം രവിയോടൊപ്പം അഭിനയിക്കുന്നതിനിടെ തന്റെ യഥാർത്ഥ പേര് സൈജു കുറുപ്പാണെന്ന് വെളിപ്പെടുത്തേണ്ടിവന്നുവെന്നും പിന്നീട് ജയം രവി ആ പേരിൽ വിളിക്കാൻ ആരംഭിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. അങ്ങനെ അടുത്ത സിനിമ മുതൽ പേര് വീണ്ടും സൈജു എന്നുതന്നെയായെന്നും താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |