വെബ് സീരിസായ കേരള ക്രൈം ഫയൽസ് സീസൺ 2ൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കാനൊരുങ്ങുകയാണ്. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ വെബ്‌സീരീസിൽ അർജുൻ രാധാകൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്നു. സീരീസിൽ ലാലും ഹരിശ്രീ അശോകനും ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ആസിഫലിയെക്കുറിച്ച് ലാൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
'ഞാൻ രാത്രി കിടക്കുമ്പോൾ ഫോൺ സൈലന്റാക്കുന്ന ആളല്ല. കോൾ വന്നാൽ എടുത്ത് മറുപടി പറയുന്നയാളാണ്. ആരാണ്, എപ്പോഴാണ് വിളിക്കുന്നതെന്ന് അറിയില്ല. ചിലപ്പോൾ ഏറ്റവും അടുത്ത സുഹൃത്തിന് അത്യാവശ്യം വന്നിട്ടായിരിക്കും വിളിക്കുന്നത്.
മുമ്പ് ആസിഫിന് അങ്ങനത്തെയൊരു സ്വഭാവമുണ്ടായിരുന്നു. എന്ത് ചെയ്താലും ഫോൺ എടുക്കില്ല. നമ്മൾ വിളിച്ചാലും എടിക്കില്ല. സൈലന്റാക്കി വയ്ക്കും. ഒരിക്കൽ രാത്രി രണ്ടുമണിയായപ്പോൾ ആസിഫ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഉമ്മയ്ക്ക് നല്ല സുഖമില്ല, ആശുപത്രിയിൽ കൊണ്ടുപോകണം, എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. ഞാൻ കാര്യങ്ങളൊക്കെ ഏർപ്പാട് ചെയ്തുകൊടുത്തു. പിറ്റേന്ന് ഞാൻ കാലത്ത് വിളിച്ചു. എടാ ഇതുപോലെ എന്റെ അമ്മച്ചിക്ക് സുഖമില്ലാതെ വന്നാൽ നിന്നെ വിളിച്ചാൽ എനിക്ക് കിട്ടില്ല, കാരണം നീ സൈലന്റാക്കി വച്ചേക്കുവായിരിക്കുമെന്ന് പറഞ്ഞു. ഇങ്ങനെ പരസ്പരം സഹായിക്കേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞു. അതിനുശേഷം അവന് മാറ്റം വന്നെന്ന് തോന്നുന്നു.
ഒരാൾ സ്ഥിരമായി വിളിക്കും. ഒരു കാര്യവുമില്ലാതെ. നിവൃത്തിയില്ലാതെ വന്നപ്പോൾ ഞാൻ വേസ്റ്റ് എന്നും പറഞ്ഞ് സേവ് ചെയ്തു. പിന്നെ ആ കോൾ എടുക്കാറില്ല.'- ലാൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |