തൃക്കാക്കര: കാക്കനാട് ഫിറ്റ്നസ് സെന്ററിൽ അക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കളമശേരി സ്വദേശി ആഷിക് (25) ആണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം.
കാക്കനാട് വ്യവസായ മേഖലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെന്ററിലേയ്ക്ക് കോട്ടയം ചങ്ങനാശേരി സ്വദേശി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഇൻഫോപാർക്ക് സി.ഐ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |