SignIn
Kerala Kaumudi Online
Thursday, 25 April 2024 1.33 PM IST

ബാലസഭ ഫുട്ബാള്‍ ടൂർണമെന്‍റ്: കടപ്പുറം സി.ഡി.എസ് ജേതാക്കൾ

foot

തൃശൂർ: കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി കൂർക്കഞ്ചേരി ഹേയ്‌നിസ് സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് സെന്ററിൽ നടത്തിയ ജില്ലാതല സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ കടപ്പുറം സി.ഡി.എസ് ടീം കിരീടം നേടി. മാടക്കത്തറ സി.ഡി.എസ് ടീം റണ്ണേഴ്‌സ് അപ്പായി. ക്ലസ്റ്റർ മത്സരങ്ങളിൽ 16 ടീമുകൾ മാറ്റുരച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ നിർമ്മൽ കിക്ക് ഓഫ് ചെയ്തു. അവിണിശ്ശേരി, കോലഴി, തൃശൂർ കോർപറേഷൻ 1, അന്തിക്കാട്, പാറളം, മാടക്കത്തറ, കുന്നംകുളം 2, പുത്തൂർ, കാറളം, ദേശമംഗലം, മതിലകം, ഏങ്ങണ്ടിയൂർ, കടപ്പുറം, പഴയന്നൂർ, ഒരുമനയൂർ, കുഴൂർ ടീമുകളാണ് ജില്ലാതല ടൂർണമെന്റിൽ പങ്കെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BALASABHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.