SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.38 AM IST

കണ്ണൂരിൽ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റിന് നേരെ ആക്രമണം, ഗുരുതര പരിക്ക്; പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം

attack

കണ്ണൂർ: പാനൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റിന് നേരെ ആക്രമണം. കെ പി ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. അണിയാരം വലിയാണ്ടി പീടികയിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം പന്ന്യന്നൂർ കുറുമ്പക്കാവ് ക്ഷേത്രപരിസരത്തായി കോൺഗ്രസ്- ആർ എസ് എസ് സംഘർഷം ഉണ്ടായിരുന്നു. അതിനാൽ തന്നെ ഹാഷിമിനെ ആക്രമിച്ചതിന് പിന്നിൽ ആർ എസ് എസ് ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KANNUR, BLOCK PRESIDENT, ATTACKED, HOSPITALIZED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.