SignIn
Kerala Kaumudi Online
Friday, 26 April 2024 12.45 PM IST

എ.കെ.എസ്.ടി.യു ജില്ലാസമ്മേളനം പത്തനംതിട്ടയിൽ

akstu

പത്തനംതിട്ട : എ.കെ.എസ്.ടി.യു ജില്ലാസമ്മേളനം 20, 21 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകിട്ട് അഞ്ചിന് പത്തനംതിട്ട സിവിൽ സ്റ്റേഷന് സമീപം നടക്കുന്ന വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സി.പി.ഐ സംസ്ഥാന എക്‌സി. അംഗം മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. വി.കെ.പുരുഷോത്തമൻപിള്ള അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ജില്ലാ എക്‌സി.അംഗം മലയാലപ്പുഴ ശശി, മണ്ഡലം സെക്രട്ടറി ബി.ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും. 21ന് രാവിലെ പത്തിന് പത്തനംതിട്ട ടൗൺ ഹാളിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്യും. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ.സുശീൽ കുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് യാത്രയയപ്പ് സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്യും. എ.കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.സി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. എ.കെ.എസ്.ടിയു അക്കാദമി കൗൺസിൽ ചെയർമാൻ ഡോ.അജിത് ആർ പിള്ള, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി മോഹനൻ എന്നിവർ പ്രസംഗിക്കും. സംസ്ഥാന പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ, ജില്ലാസെക്രട്ടറി പി.എസ് ജീമോൻ എന്നിവർ മറുപടി പ്രസംഗം നടത്തും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് പി.കെ.സുശീൽ കുമാർ അദ്ധ്യക്ഷത വഹിക്കും. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി.എസ്.ജീമോനും വരവ് ചെലവ് കണക്ക് ജില്ലാ ട്രഷറർ ആർ.രഞ്ചിത്തും സംഘടന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി സ്‌നേഹശ്രീയും അവതരിപ്പിക്കും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.കെ.പുരുഷോത്തമൻപിള്ള, എ.കെ.എസ്.ടി.യു ജില്ലാസെക്രട്ടറി പി.എസ്.ജീമോൻ, പ്രസിഡന്റ് പി.കെ.സുശീൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ.എ.തൻസീർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.