കോട്ടയം: കുഷ്ഠരോഗ ബാധിതരെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തി ചികിത്സിച്ച് സുഖപ്പെടുത്തുന്ന 'അശ്വമേധം" ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്തിന്റെ തൃക്കൊടിത്താനത്തെ വീട്ടിൽ നടത്തിയ പരിശോധനയോടെ തുടക്കമായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എൻ. വിദ്യാധരൻ നേതൃത്വം നൽകി. തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ജാൻസി മാർട്ടിൻ, പഞ്ചായത്തംഗങ്ങളായ സന്ധ്യാ ബിനു, ഉഷാ രവീന്ദ്രൻ, ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ടി.കെ. ശ്രീകുമാർ, തൃക്കൊടിത്താനം മെഡിക്കൽ ഓഫീസർ ഡോ. ഷീജ ഫിലിപ്പ്, എന്നിവർ പങ്കെടുത്തു. 31 വരെയാണ് 'അശ്വമേധം".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |