കോഴിക്കോട്: ജെ.ഡി.ടി നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജെ.ഡി.ടി ഇസ്ലാം ഹയർസെക്കൻഡറി സ്കൂളും അലൂംനി അസോസിയേഷനും സംയുക്തമായി മെഗാക്വിസ് മത്സരം 'ക്വിസെൻഷ്യ' സംഘടിപ്പിക്കും. 21ന് രാവിലെ 9 മണി മുതൽ ഒരു മണി വരെ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കൺവെൻഷൻ സെന്ററിലാണ് മത്സരം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലെ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കേരളത്തിന്റെ ക്വിസ്മാൻ എന്നറിയപ്പെടുന്ന സ്നേഹജ് ശ്രീനിവാസ് മത്സരം നയിക്കും. രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് മൂന്നിന് സമാപിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി ഡോ. പി.സി.അൻവർ, പ്രിൻസിപ്പൽ ഇ.അബ്ദുൽ കബീർ, പി.ടി.എ. പ്രസിഡന്റ് ടി.അബ്ദുൽ ജബ്ബാർ, ചീഫ് കോ ഓർഡിനേറ്റർ ഇ.സബിത, അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ. സൈഫുദ്ദീൻ ഗുരുക്കൾ, അലുംനി പ്രതിനിധി കെ.ഗോപിക എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |