SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.12 PM IST

ക്രിസ്റ്റ്യാനോ -മെസി പോരാട്ടം ഇന്ന്

messi-cristiano

റിയാദ് : ലോകം കാണാൻ കാത്തിരിക്കുന്ന ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ നായകൻ ലയണൽ മെസി അണിനിരക്കുന്ന ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും സൗദി ക്ളബ് അൽ നസ്റിലേക്ക് കൂടുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന റിയാദ് ആൾസ്റ്റാർ ടീമും തമ്മിലുള്ള സൗഹൃദ ഫുട്ബാൾ മത്സരം ഇന്ന് റിയാദിൽ അരങ്ങേറും. സൗദി ക്ളബുകളായ അൽ നസ്റിന്റെയും അൽ ഹിലാലിന്റെയും താരങ്ങളാണ് ആൾസ്റ്റാർ ടീമിനായി കളിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടെത്തിയ ക്രിസ്റ്റ്യാനോയുടെ സൗദിയിലെ ആദ്യ മത്സരം കൂടിയാവുമിത്.

പി.എസ്.ജി നിരയിൽ മെസിയെക്കൂടാതെ മുൻനിരതാരങ്ങളായ നെയ്മർ,എംബാപ്പെ,അഷ്റഫ് ഹക്കിമി,സെർജിയോ റാമോസ് തുടങ്ങിയവർ ഉണ്ടാകുമെന്നാണ് സൂചന. സൗദി ആൾസ്റ്റാർ ടീമിൽ അൽ ഹിലാലിന്റെ ഗോളി ഡേവിഡ് ഒസ്പാന,ലോകകപ്പിൽ അർജന്റീനയ്ക്ക് എതിരെ ഗോളടിച്ച സലിം അൽ ദവാസിരി തുടങ്ങിയവർ അണിനിരക്കും.

2020ന് ശേഷം ആദ്യമായാണ് മെസിയും ക്രിസ്റ്റ്യാനോയും ഒരു മത്സരത്തിൽ നേർക്കുനേർ വരുന്നത്. ചാമ്പ്യൻസ് ലീഗിൽ യുവന്റസും ബാഴ്സലോണയും തമ്മിൽ 2020 ഡിസംബർ രണ്ടിന് നടന്ന മത്സരത്തിൽ യുവന്റസ് 3-0ത്തിന് ജയിച്ചപ്പോൾ രണ്ട് ഗോളുകൾ നേടിയിരുന്നത് ക്രിസ്റ്റ്യാനോ ആയിരുന്നു. പെനാൽറ്റിയിൽ നിന്നായിരുന്നു ഈ രണ്ട് ഗോളുകളും.

ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം തുടങ്ങുന്നത്. പാരീസ് എസ്.ജി.ടീമിന്റെ ടി.വിചാനൽ,സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കളി ലൈവായി കാണാം.

22 കോ‌ടിയുടെ ടിക്കറ്റ്

മെസിയു‌ടെയും ക്രിസ്റ്റ്യാനോയുടെയും പോരാട്ടം കാണാനായി സൗദിയിലെ ഒരു വൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുടക്കിയത് 22കോടി ഇന്ത്യൻ രൂപയാണ്. സന്നദ്ധ പ്രവർത്തനങ്ങൾക്കായി മത്സരത്തിന്റെ ടിക്കറ്റ് ലേലത്തിൽ വച്ചപ്പോഴാണ് ഇത്രയും വലിയ തുക നൽകി ടിക്കറ്റ് സ്വന്തമാക്കിയത്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പന തുടങ്ങി അധികം വൈകാതെ വിറ്റുതീർന്നിരുന്നു. ഫുട്‌ബാൾ ചരിത്രത്തിൽ തന്നെ ഒരു മത്സര ടിക്കറ്റിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

220,000 പൗണ്ടിന് (രണ്ട് കോടി 20 ലക്ഷത്തോളം ഇന്ത്യൻ രൂപ) ലേലത്തിനുവെച്ച മത്സരത്തിന്റെ വി.ഐ.പി ടിക്കറ്റാണ് മുഷ്റഫ് ബിൻ അഹമ്മദ് അൽ-ഗാംദി എന്ന സൗദി വ്യവസായി 2.2 ദശലക്ഷം പൗണ്ടിന് (ഏകദേശം 22 കോടി ഇന്ത്യൻ രൂപ) ലേലം വിളിച്ച് സ്വന്തമാക്കിയത്. സൗദി അറേബ്യയുടെ എഹ്സാൻ ചാരിറ്റി ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനായി സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിട്ടിയുടെ തലവൻ തുർക്കി അൽ ഷെയ്ഖ് ആരംഭിച്ച ക്യാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു വി.ഐ.പി ടിക്കറ്റ് ലേലം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MESSI CRISTIANO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.