തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാരണം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കഴിഞ്ഞ ഏപ്രിൽ, മേയ്, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി 15 തൊഴിൽദിനങ്ങളാണ് പ്രതികൂല കാലാവസ്ഥ കാരണം നഷ്ടപ്പെട്ടത്. ഒരു തൊഴിൽ ദിനത്തിന് 200 രൂപ നിരക്കിൽ 3000 രൂപ വീതം 1,66,756 മത്സ്യത്തൊഴിലാളി-അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ലഭിക്കും. ഇതിനു മുമ്പ് ടൌട്ടെ ചുഴലിക്കാറ്റുണ്ടായപ്പോഴും 1200 രൂപ വീതം സഹായധനം മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |