അഞ്ചുനാൾ നീണ്ട മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തീവെട്ടികളുടെ ദീപപ്രഭയിൽ വാദ്യമേളങ്ങളോടെ ഭക്തിനിർഭരമായി ശരംകുത്തിയിലേക്ക് അയ്യപ്പൻ എഴുന്നള്ളി. മകരവിളക്ക് മുതൽ നാല് ദിവസം മാളികപ്പുറത്തുനിന്ന് പതിനെട്ടാം പടിയിലേക്കായിരുന്നു എഴുന്നള്ളത്ത്. അഞ്ചാം ദിനമാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളിയത്. കളമെഴുത്തു കഴിഞ്ഞ് അത്താഴപൂജയ്ക്ക് ശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖത്തിടമ്പുമായാണ് മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളിപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |