SignIn
Kerala Kaumudi Online
Friday, 26 April 2024 8.50 AM IST

കേൾവി പരിശോധനാ ക്യാമ്പ്

mkd-school
കേൾവി പരിശോധനാ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി ഭീമനാട് ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: കുണ്ട്‌ലക്കാട് സൗപർണിക കൂട്ടായ്മയുടെയും കല്ലടി അബ്ദുഹാജി എച്ച്.എസ്.എസിന്റെയും നേതൃത്വത്തിൽ ആഞ്ചൽ കേൾവി പരിശോധനാ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി ഭീമനാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി അദ്ധ്യക്ഷനായി. ഓഡിയോളജിസ്റ്റുകളായ ആഷിഖ് അബ്ദുറഹ്മാൻ, ബാഹിസ്, ശ്രീലക്ഷ്മി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കുണ്ട്‌ലക്കാട് സ്വദേശി അസീസിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ചെലവിലേക്ക് സൗപർണിക കൂട്ടായ്മ സ്വരൂപിക്കുന്ന ഫണ്ടിന്റെ ആദ്യഗഡുവായി മൂന്നുലക്ഷം രൂപ സഹായ സമിതി ചെയർമാൻ പാറശ്ശേരി ഹസന് കൈമാറി. പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷ റഫീന മുത്തനിൽ, അംഗം കെ.ടി.അബ്ദുള്ള, യുവജനക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്റർ കെ.സി.റിയാസുദ്ദീൻ, സ്കൂൾ മാനേജിംഗ് ട്രസ്റ്റ് ചെയർമാൻ കല്ലടി അബൂബക്കർ, മാനേജർ റഷീദ് കല്ലടി, പ്രധാനാദ്ധ്യാപകൻ ശ്രീധരൻ പേരേഴി, സൗപർണിക കൂട്ടായ്മ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദലി, സെക്രട്ടറി പി.എം.മുസ്തഫ, ആഞ്ചൽ മാർക്കറ്റിംഗ് മാനേജർ വിപിൻ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.