അടൂർ : കടമ്പനാട്, ഏറത്ത് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ണടി കന്നിമലയിൽ വൻ തീപിടിത്തം. കഴിഞ്ഞ ദിവസം രാത്രി 12നാണ് മലയിൽ നിന്ന് തീയും പുകയും ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരും അടൂരിൽ നിന്നെത്തിയ ഫയർഫോഴ്സും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കന്നിമലയിൽ പ്രവർത്തനരഹിതമായിക്കിടക്കുന്ന ക്വാറിയോട് ചേർന്ന ഭാഗങ്ങളിലെ പുൽമേടുകൾക്കാണ് തീപിടിച്ചത്. ഏക്കറുകണക്കിന് ഭാഗത്തെ അടിക്കാടുകളും ജൈവസമ്പത്തും പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |