തിരുവനന്തപുരം : മലയാള സർവകലാശാല വി.സി നിയമനത്തിൽ നടപടികളുമായി സംസ്ഥാന സർക്കാർ. ഗവർണർ ഒപ്പിടാത്ത് സർവകലാശാല നിയമഭേദഗതി അനുസരിച്ച് വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് സർക്കാർ തീരുമാനം. കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ കത്ത് നൽകിയിട്ടുണ്ട്. ഗവർണറുടെ പ്രതിനിധിക്കൊപ്പം സർക്കാരിന്റെയും യു.ജി.സിയുടെയും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും സിൻഡിക്കേറ്റിന്റെയും പ്രതിനിധിക( സെർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്നതിന് നിയമസഭ പാസാക്കിയ നിയമഭേദഗതിയനുസരിച്ചാണ് സർക്കാർ സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. ഗവർണർ ഈ ബില്ലിൽ ഒപ്പിട്ടിട്ടില്ല. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കും എന്നാണ് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |