ഓയൂർ : വെളിനല്ലൂർ പഞ്ചായത്തിലെ മുളയിറച്ചാലിൽ നടക്കുന്ന സൗജന്യ വൃക്ക രോഗ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് തുടങ്ങും. എം.കെ.അയൂബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംഘടിപ്പിക്കുന്ന ക്യാമ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വൃക്ക രോഗങ്ങളുള്ളവരെയും രോഗ സാധ്യകളുള്ളവരെയും നേരത്തെ കണ്ടെത്താനും പ്രതിരോധ, ചികിത്സാ നടപടികൾ നേരത്തെ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. ഇന്ന് മുളയിറച്ചാൽ ഗാമോസ് ഓഡിറ്റോറിയത്തിൽ ഇതിനായി പ്രത്യേകം ലബോറട്ടറി സജ്ജീകരിച്ചിട്ടുണ്ട്. 26ന് കൺസൾട്ടിംഗ് ക്യാമ്പും നടക്കും. സേവ് കിഡ്നി ഫൗണ്ടേഷൻ, ട്രാവൻകൂർ സ്കാൻസ് ആൻഡ് ലാബ്സ് എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. പൂർണമായും സൗജന്യമായി നടത്തുന്ന ക്യാമ്പിൽ പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ഡോ. പ്രവീൺ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |