പത്തനംതിട്ട : ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ. 538/2019) തസ്തികയുടെ ഒക്ടോബർ 28ന് നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (രണ്ടര കിലോമീറ്റർ ദൂരം ഓട്ടം) 28ന് രാവിലെ അഞ്ചു മുതൽ മേലേ വെട്ടിപ്പുറം പൂക്കോട് തോണിക്കുഴി റോഡിൽ നടത്തും. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ (www.kerala.psc.gov.in) നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും കമ്മിഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖകളുടെ അസലുമായി ഉദ്യോഗാർത്ഥികൾ മേലേവെട്ടിപ്പുറം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിനു സമീപം ഹാജരാകണം. ഫോൺ: 0468 2 222 665.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |