തൃശൂർ : ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 'പടവ് 2023'ന്റെ ലോഗോ പ്രകാശനം മന്ത്രി ജെ.ചിഞ്ചുറാണി, റവന്യൂ മന്ത്രി കെ.രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചു. വെറ്ററിനറി സർവകലാശാല, മിൽമ, കേരള ഫീഡ്സ്, കെ.എൽ.ഡി ബോർഡ്, സംസ്ഥാനത്തെ പ്രാഥമിക ക്ഷീരസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ക്ഷീരസംഗമം'പടവ് 2023' ഫെബ്രുവരി 10 മുതൽ 15 വരെ തൃശൂർ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലഭ്യമായ 48 എൻട്രികളിൽ നിന്ന് 'പടവ് 2023'ന്റെ തെരഞ്ഞെടുക്കപ്പെട്ട ലോഗോ കോഴിക്കോട് സ്വദേശിയായ ടൈപ്പോഗ്രാഫിക് ഡിസൈനർ കെ.മുഹമ്മദ് ഹാരിസാണ് തയ്യാറാക്കിയത്. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോയിന്റ് ഡയറക്ടർമാരായ പി.എ ബീന, ടി.എസ് മിനി, ഡെപ്യൂട്ടി ഡയറക്ടർമാരായ ആർ.രാംഗോപാൽ, ശാലിനി ഗോപിനാഥ് , രജിത.ആർ, കോശി.കെ.അലക്സ്, സീനിയർ ഡി.ഇ.ഒ ശ്രീലേഖ പി.കെ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |