SignIn
Kerala Kaumudi Online
Friday, 26 April 2024 5.04 PM IST

@ കുടുംബശ്രീ രജത ജൂബിലി ആഘോഷം 26 മുതൽ അയൽക്കൂട്ട സംഗമത്തോടെ തുടക്കം

kudumbasree
കുടുംബശ്രീ

കോഴിക്കോട് : കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങൾ 26ന് അയൽക്കൂട്ട സംഗമത്തോടെ തുടക്കമാവും. ജില്ലയിലെ 28,000 അയൽക്കൂട്ടങ്ങളിൽ 'ചുവട് 2023' എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ നാലര ലക്ഷം കുടുംബശ്രീ വനിതകൾ, അവരുടെ കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, പ്രത്യേക അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കാളികളാകും. 26 ആരംഭിച്ച് മേയ് 17ന് പൂർത്തിയാകുന്ന വിധത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികൾക്കാണ് തുടക്കമിടുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.എം.ഗിരീശൻ അറിയിച്ചു.

26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അയൽക്കൂട്ട സംഗമ ഗാനം അവതരിപ്പിക്കും. കുടുംബശ്രീ യൂട്യൂബ് ചാനൽ വഴി അയൽക്കൂട്ട സംഗമ സന്ദേശം കാണാം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവർത്തനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗുണമേന്മയുള്ള ജീവിതനിലവാരം എന്നിവ ഉൾപ്പെടെയുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങൾ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമായി അയൽക്കൂട്ട സംഗമത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്. അയൽക്കൂട്ട സംഗമം ആകർഷകമാക്കുന്നതിന് കലാസാഹിത്യസാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തവും ഉറപ്പാക്കും. വാർത്താസമ്മേളനത്തിൽ ടി. വിജേഷ്, എം. രജുല, എം. രാധിക എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.