തൃശൂർ: ശ്രീനഗറിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന യാത്രയിൽ പങ്കെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ സംഘം ഇന്ന് യാത്രതിരിച്ചു. റെയിൽവേ സ്റ്റേഷനിൽ നടന്ന യാത്രഅയപ്പ് ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. സുരേന്ദ്രൻ, ഹസൻ പുന്നയൂർ, സലീൽ അറക്കൽ, അഷറഫ് വടക്കെക്കാട്, ധർമ്മൻ കെ. പി, ഷാജഹാൻ കെ.എച്ച്, ഷാജി.കെ, നാസർ.കെ.എ, ഹസറഫ്, നജീബ് എ.എച്ച് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |