കോഴിക്കോട്: ജനവാസ മേഖലകളിൽ മലിനജല സംസ്കരണ പ്ലാന്റുകൾ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന ജനകീയ ലോംഗ് മാർച്ച് നാളെ കോതിയിൽ നിന്നാരംഭിക്കും. വൈകിട്ട് മൂന്നിന് പള്ളിക്കണ്ടിയിൽ ജനകീയ സമരപ്രവർത്തകർ ഫ്ലാഗ് ഓഫ് ചെയ്യുന്ന മാർച്ചിൽ നൂറുപേർ പങ്കെടുക്കും. ആവിക്കൽത്തോട് മാർച്ച് സമാപിക്കും. ടി.കെ.മാധവൻ, ജന.സെക്രട്ടറി മുസ്തഫ പാലാഴി, കെ.എം.ഷെഫ്റിൻ, ടി.ടി.ഇസ്മായിൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.കെ മാധവൻ, സംസ്ഥാന കമ്മിറ്റിയംഗം ചന്ദ്രിക കൊയിലാണ്ടി, വൈസ് പ്രസിഡന്റുമാരായ എ.പി.വേലായുധൻ, പി.സി.മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |