കൊച്ചി: ഹൈക്കോടതി നിർദ്ദേശ പ്രകാരം പൊലീസ് അന്വേഷിക്കുന്ന 25 ലക്ഷത്തിന്റെ കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ അഭിഭാഷകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. പണം ഇയാൾക്ക് കൈമാറിയ സിനിമാനിർമാതാവ് വിദേശത്തു നിന്നെത്തി കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി പൊലീസ് കമ്മിഷണറുടെ മുന്നിൽ ഹാജരായിരുന്നു. നിർണായകമായ മൊഴി ഇയാളിൽ നിന്ന് ലഭിച്ചതായാണ് വിവരം. അഭിഭാഷകന്റെ ജൂനിയർമാരിൽ നിന്ന് പൊലീസ് മൊഴിയെടുക്കൽ തുടരുകയാണ്. മൊഴിയെടുക്കൽ പൂർത്തിയായാലേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണോയെന്ന് തീരുമാനിക്കൂ.
പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിക്കാൻ ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ നിർമ്മാതാവിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പ്രാഥമികാന്വേഷണ റിപ്പോർട്ട് ഈയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |