തൊടിയൂർ: പണ്ഡിറ്റ് നെഹ്റു പാലിയേറ്റീവ് കെയർ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊല്ലം മെഡിട്രീന ഹോസ്പ്പിറ്റൽ, കരുനാഗപ്പള്ളി പ്രിസൈസ് കണ്ണാശുപത്രി, അറ്റ്ലസ് ലാബ് എന്നിവ ചേർന്ന് നാളെ തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.
സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ
ഉച്ചയ്ക്ക് 1വരെയാണ് സമയം. ജനറൽ മെഡിസിൻ, കാർഡിയോളജി, ദന്തൽ, യൂറോളജി, ഓർത്തോപീഡിക്സ്,
നേത്രവിഭാഗം എന്നിവയുടെ സേവനം ക്യാമ്പിൽ ലഭ്യമാകുമെന്ന് പാലിയേറ്റീവ് കെയർ കേന്ദ്രം പ്രസിഡന്റ് അഡ്വ.മഠത്തിനേത്ത് വിജയനും സെക്രട്ടി നാസർ എസ്.പൊയ്യക്കരേത്തും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |