പാലക്കാട്: കല്ലേപ്പുള്ളി നെയ്തരംപുള്ളി പ്രതിഷ്ഠാദിന തൈപ്പൂയ്യ ആറാട്ട് മഹോത്സവം 29 ഫെബ്രുവരി ആറുവരെ നടക്കും. തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 30ന് വൈകിട്ട് ആറിന് ആറാട്ട് കടവ് സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി നിർവഹിക്കും. നവീകരണ കലശ കമ്മിറ്റി പ്രസിഡന്റ് എം.ദണ്ഡപാണി അദ്ധ്യക്ഷനാകും. നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ മുഖ്യാതിഥിയാകും. ആറിന് രാവിലെ ഗണപതിഹോമം, പഞ്ചാരിമേളം, കൊടിക്കൽ പറ, ആയില്യം പൂജ, കൊടിയറക്കം, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ അന്നദാനം, വൈകിട്ട് 6.30ന് നൃത്തനൃത്യം എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |