SignIn
Kerala Kaumudi Online
Friday, 19 April 2024 4.32 AM IST

ആകാശം തൊട്ട് ഹരിത കർമ്മ സേന

vvvv

മഞ്ചേരി: നഗരസഭയിലെ വീടുകളിൽ നിന്നും കടകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിത കർമ്മസേന തൊഴിലാളികൾക്കാമായി വിമാന യാത്ര സംഘടിപ്പിച്ചു. 40ഓളം ഹരിതസേന പ്രവർത്തകരും കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകരുമാണ് യാത്രയിൽ പങ്കെടുത്തത്
മഞ്ചേരിയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കും അവിടെ നിന്ന് ബംഗളൂരുവിലേക്ക് വിമാനത്തിലുമാണ് യാത്ര നടത്തിയത്. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും അംഗങ്ങൾ സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 45 പേരടങ്ങിയ യാത്രയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപ ചെലവായി. തുകസ്‌പോൺസർഷിപ്പിലൂടെയാണ് സമാഹരിച്ചത്
നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി. അബ്ദുൾ ഖാദർ, ഹരിത കർമ്മ സേന കോ ഓർഡിനേറ്റർ സുഭാഷ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ സറീന, ഷറഫുന്നീസ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SKY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.