SignIn
Kerala Kaumudi Online
Friday, 29 March 2024 9.03 PM IST

പി.എസ്.സി അഭിമുഖം

kerala

തിരുവനന്തപുരം; കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹിന്ദി) (കാറ്റഗറി നമ്പർ 285/2019) തസ്തികയിലേക്കുള്ള ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് ഫെബ്രുവരി 8,9,10,15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

തിരുവനന്തപുരം ജില്ലയിൽ ഭാരതീയ ചികിത്സാവകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 256/2021) തസ്തികയിലേക്ക് ഫെബ്രുവരി 1,2,3 തീയതികളിൽ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

അപേക്ഷ സമർപ്പിക്കാനവസരം

24-ാം തീയതിയിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലെ കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം 396/2020,397/2020 കാറ്റഗറി നമ്പരുകളിൽ വിജ്ഞാപനം ചെയ്തിരുന്ന എൻ.സി.സി വകുപ്പിൽ തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം എന്നീ ജില്ലകളിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം),സൈനിക ക്ഷേമ വകുപ്പിൽ തിരുവനന്തപുരം ജില്ലയിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം)എന്നീ തസ്തികകൾക്ക് ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് (അവസാന തീയതിക്കകം നിശ്ചിത യോഗ്യത നേടിയവർക്ക്)25 മുതൽ ഫെബ്രുവരി 8വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.


സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2(കാറ്റഗറി നമ്പർ 394/2020) തസ്തികയിലേക്ക് ജനുവരി 28ന് രാവിലെ 10.15ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.


ഒ.എം.ആർ പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ സ്റ്റോർ അറ്റൻഡർ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 273/2022) കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 64/2022) തസ്തികകളിലേക്ക് ഫെബ്രുവരി 4ന് രാവിലെ 10.30മുതൽ ഉച്ചയ്ക്ക് 12.30വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അർഹതാനിർണയ പട്ടിക പ്രസിദ്ധീകരിച്ചു

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 376/2020) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടുന്നതിനായി നടത്തിയ അർഹതാ നിർണയ പരീക്ഷയുടെ പട്ടിക പ്രസിദ്ധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 10 KILLED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.