തിരുവനന്തപുരം: ഈ മാസം 30,31 തീയതികളിൽ ജീവനക്കാർ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. മുംബയിൽ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണിത്. ആവശ്യങ്ങളിൽ സമയബന്ധിതമായി തീരുമാനമുണ്ടാക്കാമെന്ന് ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ചർച്ചയിൽ ഉറപ്പ് നൽകി. ആഴ്ചയിൽ അഞ്ച് ദിവസം മാത്രമായി പ്രവൃത്തി ദിനങ്ങൾ നിജപ്പെടുത്തുക, പെൻഷൻ സംവിധാനം പഴയ രീതിയിൽ തുടരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നുയുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് സമരം പ്രഖ്യാപിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |