SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

രാജസ്ഥാനിൽ ചാർട്ടേർഡ് വിമാനം തകർന്നു വീണു, പൂർണമായും കത്തി നശിച്ചു, വീഡിയോ

Increase Font Size Decrease Font Size Print Page
-jet-

ന്യൂഡൽഹി: രാജസ്ഥാനിൽ ചാർട്ടേർഡ് വിമാനം തകർന്നു വീണു. ഭരത്പൂരിൽ തകർന്ന് വീണ വിമാനം പൂർണമായും കത്തിയതായാണ് പ്രാഥമിക വിവരം. ആഗ്രയിൽനിന്നു പുറപ്പെട്ട ചാർട്ടേർഡ് ചെയ്ത വിമാനമാണ് തകർന്നതെന്നാണ് ഭരത്പുർ ജില്ലാ കലക്ടർ‌ അലോക് രഞ്ജൻ അറിയിച്ചത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം, മദ്ധ്യപ്രദേശിലെ മൊറേനയിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർന്നുവീണു. സുഖോയ്-30, മിറാഷ് 2000 എന്നീ വിമാനങ്ങളാണ് തകർന്നുവീണത്.

ഗ്വാളിയോർ വ്യോമത്താവളത്തിൽ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ സുരക്ഷിതരാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, JET, BHARATPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY