SignIn
Kerala Kaumudi Online
Friday, 26 April 2024 9.28 PM IST

ഹജ്ജ് തീർത്ഥാടകർക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും; സ്വദേശികൾക്കും പ്രവാസികൾക്കുമായുള്ള നടപടിയ്ക്ക് ആരംഭമിടാൻ കുവൈറ്റ്

hajj-

കുവൈറ്റ്സിറ്റി: കുവൈറ്റിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ഓൺലൈൻ രജിസ്ട്രേഷന് ഇന്ന് മുതൽ ആരംഭം കുറിക്കും. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള രജിസട്രേഷൻ ജനുവരി 29 മുതൽ തുടക്കം കുറിക്കുമെന്ന് മതകാര്യ മന്ത്രാലയത്തിന്റെ ഹജ്ജ്- ഉംറ വിഭാഗം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ (https://hajj-register.awqaf.gov.kw/) വഴി രജിസ്ടട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. നേരത്തെ ഹജ്ജ് ക‌ർമ്മം പൂർത്തിയാക്കിയവർക്കാണ് രജിസ്ട്രേഷൻ നടപടിയിൽ മുൻഗണന ലഭ്യമാവുക. ഫെബ്രുവരി 28-നാണ് അവസാന തീയതി.

അതേസമയം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി രാജ്യത്തെത്തുന്നവര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ സൗദി അറേബ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും കൊവിഡ് പ്രതിരോധ വാക്സിന്റെ എല്ലാ ഡോസുകളും എടുത്തിരിക്കണമെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ ഒപ്പം കരുതണമെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിനായി അപേക്ഷിക്കുന്ന സമയത്ത് തന്നെ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം.

കൊവിഡിനെ കൂടാതെ മെനിഞ്ചൈറ്റിസ്, ഇന്‍ഫ്ളുവന്‍സ എന്നിവയ്ക്കുള്ള പ്രതിരോധ വാക്സിനുകളെക്കുറിച്ചും സമാനമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുതരമായ വിട്ടുമാറാനാകാത്ത രോഗങ്ങളോ പകര്‍ച്ചവ്യാധികളോ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യവകുപ്പിന്റെ നിബന്ധനകളില്‍ പറയുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, KUWAIT, RIYAD, SOUDI, HAJJ, SOUDI, ARABIA, ONLINE, REGISTRATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.