SignIn
Kerala Kaumudi Online
Friday, 26 April 2024 10.39 AM IST

നല്ല നാടൻ പോത്ത് ഉലർത്തിയത് സിംപിളായി ഉണ്ടാക്കിയാലോ? മണിക്കൂറുകൾ അടുക്കളയിൽ ചെലവഴിക്കേണ്ട, ഇതൊന്ന് പരീക്ഷിച്ചുനോക്കൂ

നോൺ വെജ് വിഭവങ്ങൾ കഴിക്കാൻ ഏറ്റവും കൊതിയുള്ളവരാണ് നമ്മൾ മലയാളികൾ അല്ലേ? നോൺ വെജിൽ എത്രതരം പരീക്ഷണങ്ങൾ നടത്തിയാലും നാടൻ വിഭവങ്ങളോട് നമുക്ക് പ്രത്യേകമായൊരു പ്രിയം എപ്പോഴുമുണ്ടാവും. അതിനാൽ തന്നെ നാടൻ പോത്ത് ഉല‌ർത്തിയതാണ് ഇത്തവണ സാൾട്ട് ആന്റ് പെപ്പറിൽ തയ്യാറാക്കുന്നത്. ഇതിന്റെ റെസിപ്പി എങ്ങനെയാണെന്ന് നോക്കിയാലോ?

ആദ്യം ചട്ടി അടുപ്പത്തുവച്ച് അതിൽ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയ ബീഫ് ഇട്ട് വെള്ളമൊഴിക്കുക. ഇതിലേയ്ക്ക് മല്ലിപ്പൊടി, നാരങ്ങാനീര്, കശ്‌മീരി മുളകുപൊടി, കുരുമുളക് പൊടി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉലർത്ത് മസാല, ആവശ്യത്തിന് ഉപ്പ്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അടച്ചുവച്ച് കുറച്ചുനേരം വേകാൻ വയ്ക്കണം.

അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വേവിച്ചുവച്ചിരിക്കുന്ന പോത്ത് എണ്ണയിലിട്ട് വറുത്തെടുക്കണം. മറ്റൊരു ചീനച്ചട്ടിയെടുത്ത് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം കുറച്ച് കറിവേപ്പില, മഞ്ഞൾപ്പൊടി, ഉലർത്തുമസാല, പൊടിച്ച വറ്റൽമുളക്, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കണം. ഇതിലേയ്ക്ക് ഫ്രൈ ചെയ്തുവച്ചിരിക്കുന്ന ബീഫ് ചേർത്തുകൊടുക്കാം. നന്നായി യോജിപ്പിച്ചുകഴിഞ്ഞാൽ ബീഫ് ഉലർത്തിയത് റെഡി. പൊറോട്ടയുടെ ബെസ്റ്റ് കോംബിനേഷനാണിത്.

food

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POTHU ULARTHIYATH, RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.