കൊച്ചി: ചെസ് അസോസിയേഷൻ കേരളയുടെ സ്റ്റേറ്റ് ഫിഡെ റേറ്റഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി അഞ്ചിന് കലൂർ പോണോത്ത് റോഡിലെ എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. ബാങ്ക് ഒഫ് ബറോഡ ജനറൽ മാനേജർ ശ്രീജിത്ത് കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്യും.യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ തൃശൂർ റീജിയണൽ മേധാവി ദേവരാജ് സമ്മാനദാനം നിർവഹിക്കും.ചാമ്പ്യൻഷിപ്പിലെ വിജയിയും ഫസ്റ്റ് റണ്ണറപ്പും ഫെബ്രുവരി 24ന് കശ്മീരിൽ നടക്കുന്ന നാഷണൽ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. സംഘാടകരായ വി.എം.രാജീവ്, ജോയ് പുളിമൂട്ടിൽ, സിബി റാഫേൽ, സൈനുദ്ദീൻ നൈന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |