കോട്ടയം: ഡി.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി മതസൗഹാർദ്ദ സമ്മേളനം നടത്തി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വർഗീയതക്കെതിരെ പോരാടുമെന്ന് പ്രവർത്തകർ പ്രതിജ്ഞയെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി. ജോസഫ്, ടോമി കല്ലാനി,പി.എ. സലിം, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, പി.ആർ. സോന, ഫിൽസൺ മാത്യൂസ്, മോഹൻ കെ. നായർ, ജി. ഗോപകുമാർ, നന്ദിയോട് ബഷീർ, യൂജിൻ തോമസ്, ജോണി ജോസഫ്, എം.പി. സന്തോഷ് കുമാർ, ബാബു കെ. കോര, ടി.ഡി. പ്രദീപ്കുമാർ, എസ്. രാജീവ്, ടി.സി. റോയ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരത് ജോഡോ സമാപനത്തോടനുബന്ധിച്ച് ഡി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് നാട്ടകം സുരേഷ് പതാക ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |