SignIn
Kerala Kaumudi Online
Thursday, 28 March 2024 11.21 PM IST

ബി ജെ പി അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് രാഷ്‌ട്രപതിയിലൂടെ; വിമർശനവുമായി ശശി തരൂർ

tharoor

ന്യൂഡൽഹി: പാർലമെന്റ് ബഡ്ജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തെ വിമർശിച്ച് ശശി തരൂർ എം പി. ബി ജെ പി അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് രാഷ്‌ട്രപതിയിലൂടെയാണെന്നും അദ്ദേഹം വിമർശിച്ചു.


മോദി സർക്കാർ ചെയ്ത കാര്യങ്ങളൊക്കെ വാനോളം പുകഴ്ത്താൻ ശ്രമിച്ചുള്ള ഒരു തിരഞ്ഞെടുപ്പ് പ്രസംഗമാണ് രാഷ്ട്രപതിയുടെ ഭാഗത്തുനിന്നുണ്ടായത്. അതേസസമയം സർക്കാർ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് രാഷ്ട്രപതി പരാമർശിച്ചിട്ടില്ലെന്നും തരൂർ പ്രതികരിച്ചു.

സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയും യു പി എ സർക്കാരിനെ വിമർശിക്കുന്ന രീതിയിലുമായിരുന്നു രാഷ്ട്രപതി പ്രസംഗിച്ചത്. രാഷ്ട്രപതി ആയതിനുശേഷമുള്ള ദ്രൗപദി മുർമുവിന്റെ ആദ്യത്തെ പ്രസംഗമായിരുന്നു ഇന്നത്തേത്. നോട്ട് നിരോധനം അടക്കമുള്ള കേന്ദ്രസർക്കാരിന്റെ നടപടികളെയെല്ലാം അവർ പ്രശംസിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SHASHI THAROOR, DROUPADI MURMU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.