തിരുവനന്തപുരം; അമ്മയുടെ സംസ്കാരച്ചടങ്ങിന് അമേരിക്കയിൽ നിന്നെത്തിയ മകൻ പിറ്രേദിവസം രാവിലെ മരിച്ചനിലയിൽ .ചാക്ക കല്പക ഗാർഡൻ ഹൗസ് നമ്പർ 6 ൽ ബിപിൻ എൽ.ബി തോമസ് (52 ) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്.
അമ്മ മേബൽ ലാഹി (81 ) ശനിയാഴ്ചയാണ് മരിച്ചത്. ഭർത്താവ് ബറൂക്ക് തോമസിന്റെ മരണശേഷം ഇവർ ഒറ്റയ്ക്കായിരുന്നു വീട്ടിൽ . ഏകമകൻ ബിപിനും ചെറുമകനും അമേരിക്കയിലാണ്. ബിപിൻ തിങ്കളാഴ്ച ഉച്ചയോടെയാണെത്തിയത്. സംസ്കാരച്ചടങ്ങിനുശേഷം രാത്രിയിൽ ഉറങ്ങാൻ കിടന്ന ബിപിനെ പുലർച്ചെ ബന്ധു വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്.
വെള്ളറട ബി.എഡ് കോളേജിൽ പ്രിൻസിപ്പലായിരുന്ന മേബൽ ലാഹി കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു.ഇതറിഞ്ഞു നാട്ടിലെത്തിയ ബിപിൻ ദിവസങ്ങൾക്ക് മുൻപാണ് മടങ്ങിയത്. ഭർത്താവ് ബറൂക്ക് തോമസ് ( കൃഷിവകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ) വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഇദ്ദേഹം കേരളകൗമുദിയിലും ജോലിചെയ്തിരുന്നു. ബിപിന്റെ ഭാര്യയും മകൾ അനുപമ തോമസും മരിച്ചിരുന്നു. കുടുംബത്തിൽ അനുരൂപ് തോമസ് മാത്രമായി. അനുരൂപ് നാട്ടിലെത്തിയ ശേഷം ബിപിന്റെ സംസ്കാരം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |