SignIn
Kerala Kaumudi Online
Friday, 26 April 2024 9.08 AM IST

ഹൗസിംഗ് ബോർഡ് ഭവന വായ്പ പുനരാരംഭിക്കും

p

തിരുവനന്തപുരം: ഹൗസിംഗ് ബോർഡ് പിരിച്ചുവിടാനുള്ള ചീഫ് സെക്രട്ടറിയുടെ ശുപാർശ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചതിന് പിന്നാലെ നിറുത്തിവച്ചിരുന്ന ഭവനവായ്പ പുനരാരംഭിക്കാൻ നടപടികൾ തുടങ്ങി. പ്രവാസികൾക്കും സർക്കാർ ജീവനക്കാർക്കുമാവും ആദ്യഘട്ടത്തിൽ വായ്പ ലഭ്യമാക്കുക. ഭവന നിർമാണ ബോർഡിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

ഹഡ്കോ, എൽ.ഐ.സി, നാഷണൽ ഹൗസിംഗ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും വായ്പാപദ്ധതി നടപ്പാക്കുക. വായ്പയുടെ സ്വഭാവവും പലിശ നിരക്കുമടക്കമുള്ളവയെക്കുറിച്ച് പ്രാരംഭ ചർച്ചകൾ വൈകാതെ നടക്കും. നേരത്തെ ഹൗസിംഗ് ബോർഡ് ഭവനവായ്പ നൽകിയിരുന്നെങ്കിലും സബ്സിഡിയിനത്തിൽ വൻ കുടിശിക വന്നതോടെയാണ് നിറുത്തിവച്ചത്. വിവിധ ജില്ലകളിലുള്ള സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മാണ പദ്ധതികൾ തുടങ്ങാനും ആലോചനയുണ്ട്. അടുത്ത ബഡ്ജറ്റിൽ ഇവ ഉൾപ്പെടുത്തിയേക്കും. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കെട്ടിട വാടകയിനത്തിൽ കിട്ടാനുള്ള ഏഴരക്കോടി രൂപ പിരിച്ചെടുക്കാനുള്ള നടപടികളും ഊർജ്ജിതമാക്കും. ഈ കുടിശികയെക്കുറിച്ച് ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെയും ധനകാര്യ, റവന്യുവകുപ്പ് മന്ത്രിമാരുടെയും നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിന്റെ മിനിട്സിലാണ് ഭവന നിർമാണ ബോർഡ് പിരിച്ചുവിടാനുള്ള നിർദ്ദേശം ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയത്.

ദുർബല വിഭാഗങ്ങൾക്ക് വേണ്ടി നടപ്പാക്കിയ മൈത്രി ഭവനപദ്ധതിയുടെ വായ്പാകുടിശിക എഴുതിത്തള്ളിയ വകയിൽ 243 കോടിയും സർക്കാർ സ്ഥാപനങ്ങളുടെ വാടകയിനത്തിൽ 7.5 കോടിയും കിട്ടാനുള്ളപ്പോഴാണ് ബോർഡിനെ പിരിച്ചുവിടാൻ ശുപാർശ ചെയ്തത്. റവന്യുവകുപ്പ് മന്ത്രി കെ.രാജൻ ശക്തമായി പ്രതിഷേധിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ട് നിർദ്ദേശം തിരുത്തിക്കുകയും ബോർഡിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിക്കുകയുമായിരുന്നു.

120 ഏക്കറോളം ഭൂമിയുൾപ്പെടെ 10,000 കോടിയുടെ ആസ്തിയുള്ള ഭവന നിർമാണ ബോർഡിൽ 194 സ്ഥിരം ജീവനക്കാരാണുള്ളത്. ഗവർണറുടെ നയപ്രഖ്യാപനത്തിൽ പറഞ്ഞിട്ടുള്ളതടക്കം വമ്പൻ പദ്ധതികളുടെ നിർമ്മാണമാണ് ബോർഡ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്.

ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ

#എല്ലാ ജില്ലകളിലുമായി 25 ഓളം റവന്യുടവറുകൾ.-13.5 കോടി

#കേന്ദ്ര സർക്കാരിന്റെ 60 ശതമാനംസാമ്പത്തിക സഹായത്തോടെ വിവിധ ജില്ലകളിൽ വർക്കിംഗ് വിമെൻസ് ഹോസ്റ്റലുകൾ

#സർക്കാർ മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് കൂട്ടിരിപ്പുകാർക്കുള്ള ആശ്വാസ് മന്ദിര പദ്ധതി-15 കോടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOUSING LOAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.