പാക്കിസ്ഥാനിൽ ജനങ്ങളുടെ സ്ഥിതി കൂടുതൽ വഷളാകുന്നു. പാക്കിസ്ഥാൻ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂട്ടി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിച്ചതും പൊതുജനങ്ങളെ ബാധിച്ചിരിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപ വർധിപ്പിച്ചതായി ധനമന്ത്രി ഇസ്ഹാഖ് ദാർ ഞായറാഴ്ച വെളിപ്പെടുത്തി. . വില വർധനവ് പ്രഖ്യാപിച്ചതോടെ ദിവസവും ബൈക്കും കാറും ഓടിക്കുന്ന പാകിസ്ഥാനികൾ കൂടുതൽ ആശങ്കാകുലരാണ്. വാഹനങ്ങൾ ഓടിക്കാൻ വീടുകളിൽ നിലവിലുള്ള ചിലവ് വീണ്ടും ചുരുക്കണോ അതോ പുതുക്കിയ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങണോ എന്ന ആശങ്കയിലാണെന്ന് പലരും പറയുന്നു. പാക്കിസ്ഥാനിൽ വർധിപ്പിച്ച വില പ്രാബല്യത്തിൽ വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |