ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് ആറാട്ട് നടക്കും. രാവിലെ 8.30 ന് ആറാട്ടു ബലി. 10 മുതൽ തിരുവാതിര. ഉച്ചകഴിഞ്ഞ് രണ്ടിന് അക്ഷരശ്ലോക സദസും കാവ്യകേളിയും. വൈകിട്ട് മൂന്നിന് ആൽത്തറമേളവും 51ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളവും നടക്കും. 3.30ന് ആറാട്ട് എഴുന്നെള്ളത്ത്.
ഇതിനോടനുബന്ധിച്ച് വണ്ടിമല ക്ഷേത്രത്തിൽ നിന്നും , ബുധനൂർ പടിഞ്ഞാറ്റുംചേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും , ആറാട്ടുപുഴയിൽ നിന്നുമുള്ള ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിയതിനു ശേഷം ആറാട്ട് എഴുന്നെള്ളത്ത് പുറപ്പെടും.
രാത്രി ഒൻപത് മുതൽ സംഗീത സദസ്. രാത്രി ഒന്നിന് ആറാട്ട് വരവ്, വെള്ളിയാഴ്ച്ച വെളുപ്പിനെ നാലിന് കൊടിയിറക്ക്, വലിയകാണിക്ക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |