ഏഴ് മുൻഗണനാ വിഭാഗങ്ങളായി തിരിച്ചാണ് ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ
1. സമഗ്ര വികസനം
കാർഷിക മേഖല
അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട്
നടീൽ വസ്തുക്കളുടെ ലഭ്യതയ്ക്ക് 2,200 കോടി രൂപയ്ക്ക് ഹോർട്ടികൾച്ചർ ക്ലീൻ പ്ലാന്റ് പ്രോഗ്രാം
ഇന്ത്യയെ ചെറുധാന്യങ്ങളുടെ ആഗോള കേന്ദ്രമാക്കാൻ 'ശ്രീ അന്ന"
ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മില്ലറ്റ് റിസർച്ചിന് ഗവേഷണ പിന്തുണ.
മൃഗസംരക്ഷണം, ഡെയറി, മത്സ്യബന്ധനം എന്നിവയ്‌ക്കായി 20 ലക്ഷം കോടി വായ്പ
മത്സ്യമേഖലയ്‌ക്ക് 6,000 കോടി രൂപ നിക്ഷേപത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന
കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാനും വില്പനയ‌്ക്കുമായി സഹകരണ സംഘങ്ങൾ
ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം
157 പുതിയ നഴ്സിംഗ് കോളേജുകൾ
2047ഓടെ സിക്കിൾ സെൽ അനീമിയ എലിമിനേഷൻ മിഷൻ നടപ്പാക്കും
പൊതു-സ്വകാര്യ മെഡിക്കൽ കോളേജ് അദ്ധ്യാപകർക്കും ഗവേഷകർക്കും ഐ.സി.എം.ആർ ലാബുകളിൽ സൗകര്യം
ഫാർമസ്യൂട്ടിക്കൽ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി
മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ
ജില്ലാ വിദ്യാഭ്യാസ-പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴി അദ്ധ്യാപക പരിശീലനം
കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി
2) അവസാന ലക്ഷ്യത്തിലെത്തൽ
ദുർബല ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മൂന്ന് വർഷത്തിനുള്ളിൽ 15,000 കോടി രൂപ ചെലവിൽ പ്രധാനമന്ത്രി പി.വി.ടി.ജി വികസന മിഷൻ
ആദിവാസി വിദ്യാർത്ഥികൾക്കുള്ള 740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ മൂന്ന് വർഷത്തിനുള്ളിൽ 38,800 അദ്ധ്യാപകരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കും
പ്രധാനമന്ത്രി ആവാസ് യോജന വിഹിതം 79,000 കോടി രൂപയാക്കി ( 66 ശതമാനം വർദ്ധന)
ഒരു ലക്ഷം പുരാതന ലിഖിതങ്ങൾ കംപ്യൂട്ടർവത്‌കരിച്ച് ഡിജിറ്റൽ എപ്പിഗ്രാഫി മ്യൂസിയം
പാവപ്പെട്ട ജയിൽപ്പുള്ളികൾക്ക് പിഴയും ജാമ്യത്തുകയും നൽകാൻ സാമ്പത്തിക സഹായം
3. അടിസ്ഥാന സൗകര്യ വികസനം
മൂലധന നിക്ഷേപ ചെലവ് 10 ലക്ഷം കോടി രൂപയായി ഉയർത്തും (33 ശതമാനം വർദ്ധന)
സംസ്ഥാന സർക്കാരുകൾക്ക് മൂലധന നിക്ഷേപത്തിന് 13.7 ലക്ഷം കോടി രൂപ (ജി.ഡി.പിയുടെ 4.5 ശതമാനം)
റെയിൽവേ, റോഡുകൾ, വൈദ്യുതി മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ പങ്കാളിത്തം
റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ മൂലധന വിഹിതം
സ്വകാര്യ മേഖലയിൽ നിന്നുള്ള 15,000 കോടി ഉൾപ്പെടെ 75,000 കോടി രൂപ ചെലവിൽ തുറമുഖങ്ങൾ, കൽക്കരി, ഉരുക്ക്, വളം, കണക്റ്റിവിറ്റിക്കായി ഗതാഗത പദ്ധതികൾ
50 വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, വാട്ടർ എയ്റോഡ്രോമുകൾ, അഡ്വാൻസ് ലാൻഡിംഗ് ഗ്രൗണ്ടുകൾ
നഗരങ്ങളെ 'നാളത്തെ സുസ്ഥിര നഗരങ്ങളായി' മാറ്റാൻ പദ്ധതി
ഭൂനികുതി പരിഷ്‌കാരങ്ങൾ, യൂസർഫീ തുടങ്ങിയവയിലൂടെ നഗരങ്ങൾക്ക് മുനിസിപ്പൽ ബോണ്ട് പദ്ധതി
നഗര അടിസ്ഥാന സൗകര്യ വികസന ഫണ്ടിനി 10,000 കോടി രൂപ
സെപ്റ്റിക് ടാങ്കുകളും അഴുക്കുചാലുകളും പൂർണമായി യന്ത്രങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കും
4) സാദ്ധ്യതകൾ വിനിയോഗിക്കൽ
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സിവിൽ സർവീസുകാരുടെ ശേഷി വർദ്ധിപ്പിക്കാൻ മിഷൻ കർമ്മയോഗി
രാജ്യത്തെ മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മികവിന്റെ കേന്ദ്രങ്ങൾ
സ്റ്റാർട്ടപ്പുകൾക്കും അക്കാഡമികൾക്കും നൂതനാശയങ്ങൾ ലഭ്യമാക്കാൻ ദേശീയ ഡാറ്റാ ഗവേണൻസ് നയം
ഡിജിലോക്കർ സേവനവും ആധാറും അടിസ്ഥാനമാക്കി വ്യക്തികളുടെ തിരിച്ചറിയൽ രേഖകളും വിലാസവും പരിഷ്‌കരിക്കാനും തിരുത്താനും സൗകര്യം
ബിസിനസുപരമായ ആവശ്യങ്ങൾക്കുള്ള പൊതു തിരിച്ചറിയൽ രേഖ പാൻ കാർഡ്
സർക്കാർ ഏജൻസികൾ ഒരേ വിവരങ്ങൾ വെവ്വേറെ സമർപ്പിക്കുന്നത് ഒഴിവാക്കാൻ ഏകീകൃത ഫയലിംഗ്
കൊവിഡ് കാലയളവിൽ എം.എസ്.എം.ഇകളിൽ നിന്ന് ജപ്‌തി ചെയ്‌ത തുകയുടെ 95 ശതമാനവും തിരികെ
സംസ്ഥാനങ്ങൾക്ക് മൂന്നു വർഷത്തേക്കു കൂടി നീതി ആയോഗിന്റെ പിന്തുണ
ചില സർക്കാർ പദ്ധതികൾക്ക് ഇനി മുതൽ ഫലത്തെ അടിസ്ഥാനമാക്കി ധനസഹായം
ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7,000 കോടി രൂപ
എം.എസ്.എം.ഇകൾ, വൻ വ്യവസായങ്ങൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവയ്‌ക്ക് എൻ.ടി.ടി ഡിജിലോക്കർ സംവിധാനം
എൻജിനിയറിംഗ് സ്ഥാപനങ്ങളിൽ 5ജി സഹായത്തോടെയുള്ള സ്‌മാർട്ട് ക്ളാസ് മുറികൾ അടക്കം സേവനങ്ങൾ
5. ഹരിത വളർച്ച
ഊർജ സുരക്ഷയ്ക്ക‌്ക്കായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് 35,000 കോടി
4,000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്
ലഡാക്കിൽ 20,700 കോടി രൂപ മുതൽമുടക്കിൽ 13 ജിഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതി
കമ്പനികൾ, വ്യക്തികൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ പരിസ്ഥിതി സുസ്ഥിര പ്രവർത്തനങ്ങൾക്ക് ഗ്രീൻ ക്രെഡിറ്റ്
ബദൽ വളങ്ങളും രാസവളങ്ങളുടെ സമീകൃത ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പ്രണാമം പദ്ധതി
10,000 കോടി രൂപയ്ക്ക് 500 ബയോഗ്യാസ് പ്ളാന്റുകൾ സ്ഥാപിക്കാൻ ഗോബർദൻ പദ്ധതി
അടുത്ത 3 വർഷത്തിനുള്ളിൽ ഒരു കോടി കർഷകർക്ക് 10,000 ബയോ-ഇൻപുട്ട് റിസോഴ്‌സ് സെന്ററുകൾ
കണ്ടൽക്കാടുകൾ പ്രോത്സാഹിപ്പിക്കാൻ മിഷ്ടി, തണ്ണീർത്തടങ്ങൾക്ക് അമൃത് ധരോഹർ പദ്ധതികൾ
സ്വകാര്യപങ്കാളിത്തത്തോടെ ചെലവു കുറഞ്ഞ ഗതാഗതവും ചരക്കുനീക്കവും ലക്ഷ്യമിട്ട് തീരദേശ ഷിപ്പിംഗ് പദ്ധതി
പഴയ വാഹനങ്ങളും ആംബുലൻസുകളും പൊളിക്കാൻ സംസ്ഥാനങ്ങൾക്ക് സഹായം
6. യുവശക്തി
മൂന്ന് വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് കോഡിംഗ്, എ.ഐ തുടങ്ങി ആധുനിക വിഷയങ്ങളിൽ കോഴ്സുകൾ.
തൊഴിൽ പരിശീലനത്തിനായി സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം. 47 ലക്ഷം യുവാക്കൾക്ക് ദേശീയ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ
ആഭ്യന്തര-വിദേശ ടൂറിസ്റ്റുകൾക്ക് മികച്ച അനുഭവങ്ങൾ ലഭ്യമാക്കാൻ 50 ടൂറിസ്റ്റ് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കും
അതിർത്തി ഗ്രാമങ്ങളിൽ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും
സംസ്ഥാനങ്ങളുടെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ യൂണിറ്റി മാൾ
7. സാമ്പത്തിക മേഖല
എം.എസ്.എം.ഇികൾക്കുള്ള വായ്‌പാ പദ്ധതിയിൽ 9,000 കോടി രൂപ നിക്ഷേപം. രണ്ട് ലക്ഷം കോടി രൂപയുടെ അധിക ഈട് രഹിത വായ്‌പ
സാമ്പത്തിക, അനുബന്ധ വിവരങ്ങൾ ശേഖരിക്കാൻ ആർ.ബി.ഐയുടെ സഹായത്തോടെ ദേശീയ സാമ്പത്തിക വിവര രജിസ്ട്രി
ഐ.എഫ്.എസ്.സി.എ, സെസ്, ജി.എസ്.ടി.എൻ, ആർ.ബി.ഐ, സെബി, ഐ.ആർ.ഡി.ഐ രജിസ്ട്രേഷനുകൾക്കും മറ്റുമായി ഏകജാലക ഐടി സംവിധാനം
വ്യാപാരത്തിനായി എക്‌സിം ബാങ്കിന്റെ ഒരു അനുബന്ധ സ്ഥാപനം
കമ്പനി നിയമത്തിന് കീഴിൽ ഫീൽഡ് ഓഫീസുകളിൽ ഫയൽ ചെയ്ത ഫോമുകൾ കൈകാര്യം ചെയ്യാൻ പ്രോസസ്സിംഗ് സെന്റർ
ക്ലെയിം ചെയ്യപ്പെടാത്ത ഓഹരികളും അടയ്‌ക്കപ്പെടാത്ത ഡിവിഡന്റുകളും വീണ്ടെടുക്കാൻ സംയോജിത ഐടി പോർട്ടൽ
ഡിജിറ്റൽ പണമിടപാടുകൾക്കുള്ള ഇളവുകൾ തുടരും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |