SignIn
Kerala Kaumudi Online
Friday, 26 April 2024 7.26 PM IST

പത്താം ക്ളാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അവസരം: കേരളത്തിൽ നിരവധി ഒഴിവുകൾ, വമ്പൻ ശമ്പളവും ആനുകൂല്യങ്ങളും

india

1. ഐ.ബിയിൽ 1675 ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികകളിൽ 1675 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2022 നവംബറിൽ ഇതേ തസ്തികയിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് പിൻവലിച്ചു. ഇപ്പോൾ ഏതാനും മാറ്രങ്ങളോടെ പുന:പ്രസിദ്ധീകരിക്കുന്നു.

വെബ്സൈറ്റ്: www.mha.gov.in or www.ncs.gov.in
അവസാന തീയതി: 17.02.2023
നിയമനം: തിരുവനന്തപുരം ഉൾപ്പെടെ 37 സബ്സിഡിയറി ബ്യൂറോകളിൽ

യോഗ്യത: 10-ാം ക്ലാസ് വിജയം/തത്തുല്യം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

ഒഴിവുകൾ: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്-1525, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്-150. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും മൾട്ടി ടാസ്കിംഗ് സ്റ്റാഫിന്റെ 6 ഒഴിവും.

പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് പോസ്റ്റിലേക്ക് ഉയർന്ന പ്രായം 27. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് അപേക്ഷകരുടെ പ്രായ പരിധി 18-25. പിന്നാക്ക വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർക്ക് നിയമാനുസൃത ഇളവുണ്ട്. വിധവകൾ, പുനർവിവാഹിതരാകാത്ത വിവാഹമോചിതകൾ എന്നിവർക്കും (ജനറൽ-35, എസ്.സി, എസ്.ടി-40) വയസിളവുണ്ട്.

ശമ്പളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് പോസ്റ്റിൽ 21,700-69,100. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് 18,000-56,900. 20% സ്പെഷ്യൽ സെക്യൂരിറ്റി അലവൻസും ലഭിക്കും.

പരീക്ഷ: രണ്ടു ഘട്ട പരീക്ഷയും തുടർന്ന് അഭിമുഖവും.

2. 12,000 ഒഴിവുകളിലേക്ക് എസ്.എസ്.സി വിജ്ഞാപനം
പത്താം ക്ലാസുകാർക്ക് നിരവധി തൊഴിൽ അവസരങ്ങളുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം. മൾട്ടി ടാസ്കിംഗ് (നോൺ ടെക്നിക്കൽ) 11,994, റവന്യു വകുപ്പിലെ സി.ബി.ഐ.സി, സെൻട്രൽ ബ്യൂറോ ഒഫ് നർക്കോട്ടിക്സ് വിഭാഗങ്ങളിലെ ഹവീൽദാർ തസ്തികയിൽ 529 എന്നിങ്ങനെയാണ് ഒഴിവുകൾ. ഏപ്രിലിലാണ് പരീക്ഷ.

വിശദ വിവരങ്ങൾക്ക്: www.ssc.nic.in
അവസാന തീയതി: 17.02.2023

യോഗ്യത: പത്താം ക്ലാസ്/തത്തുല്യം. ഹവീൽദാർ തസ്തികയിലേക്കു വേണ്ട ശാരീരിക യോഗ്യത. പുരുഷൻ: ഉയരം 157 സെ.മീ. (കുറഞ്ഞത്). സ്ത്രീ: 152 സെ.മീ. എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്. നെഞ്ചളവ് (പുരുഷൻ ) 76 സെ.മീ. 5 സെ.മീ വികാസം വേണം. ഭാരം (സ്ത്രീ) 48 കി.ഗ്രാം.

പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഉണ്ടായിരിക്കും. ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാവും ഉണ്ടാകുക. മലയാളം, ഇംഗ്ലീഷ്. ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യം ലഭ്യമാണ്. ഹവീൽദാർ തസ്തികയിലേക്ക് ഇതിനു പുറമെ, ശാരീരിക ശേഷി-ശാരീരി യോഗ്യതാ പരിശോധനയും ഉണ്ട്.

3. കെ.എസ്.എഫ്.ഡി.സിയിൽ
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ പ്രോജക്ട് അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 10.02.2023. വെബ്സൈറ്റ്: www.ksfdc.in

4. ബ്രാ‌ഞ്ച് മാനേജർ
മുത്തൂറ്റ് പാപ്പച്ചൻ ചിറ്റ്സ് ഗ്രൂപ്പിൽ താഴെപ്പറയുന്ന ഒഴിവുകൾ.
1. ബ്രാഞ്ച് മാനേജർ: 10-15 years experience in handling a team.
2. സെയിൽസ് എക്സിക്യുട്ടീവ്/കോർപ്പറേറ്റ് സെയിൽസ് ഓഫീസേഴ്സ്: Minimum 2 years experience in sales & marketing.
കുറഞ്ഞ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള 3 വ‌ഷ ഡിഗ്രി/ഡിപ്ലോമ.
വാട്ട്സാപ് നമ്പർ: 8138906700
E mail: hrchits@muthoot.com

5. UAE-യിൽ I.T Experts
യു.എ.ഇയിലെ ഒരു പബ്ലിക് സെക്ടർ ഓർഗനൈസേഷനിൽ താഴെ പറയുന്ന ഐ.ടി വിദഗ്ധരുടെ ഒഴിവ്.
1. .NET Developer (C#Language, Entity Framework, Microsoft SQL, Client side Technology: Angular HTML CSS JavaScript)
2. Mobile Xamarin Developer (C#Language, Entity Framework, Webapi, Xamarin+Xamarin Forms)
3. Web Design
4. System and Application Security Monitor
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബാച്ച്ലർ ഡിഗ്രി, കുറഞ്ഞത് 3 വർഷ പ്രവൃത്തി പരിചയം, ഇംഗ്ലീഷിലുള്ള മികവ്.
CV and Letter of Introduction send to: wmSmartHR@gmail.com

6. എം.ഇ.എസിൽ പ്രിൻസിപ്പൽ
ദ മുസ്ലീം എഡ്യൂക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) ക്കു കീഴിൽ പ്രിൻസിപ്പൽമാരുടെ 3 ഒഴിവ് (ഓപ്പൺ-2, മുസ്ലിം-1). എയ്ഡഡ് കോളേജുകളിലാണ് നിയമനം. ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, സ്റ്റാറ്റിറ്റിക്സ്, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, അക്വാ കൾച്ചർ എന്നീ വിഭാഗങ്ങളിലെ യോഗ്യരായ അദ്ധ്യാപകർക്ക് അപേക്ഷിക്കാം.
Qualification and age as per the rules of UGC, Universities and Govt. of kerala.
www.meskerala.com-ൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോമിനൊപ്പം 1000 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കുക. ഫോൺ: 0495-2369321.

7. എസ്.ബി.ഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
എസ്.ബി.ഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം.

കരാർ നിയമനങ്ങൾ
* വൈസ് പ്രസി‌ഡന്റ്(ട്രാൻസ്ഫോർമേഷൻ- 01 ഒഴിവ്)
* പ്രോഗ്രാം മാനേജർ (04)
* മാനേജർ ക്വാളിറ്റി & ട്രെയ്നിംഗ് (01)
* കമാൻഡ് സെന്റർ മാനേജർ (03)
* വൈസ് പ്രസിഡന്റ് & ഹെഡ് (ഡിജിറ്റൽ മാർക്കറ്റിംഗ്- 01)
* ഡെ. വൈസ് പ്രസിഡന്റ് (അനലിറ്റിക്കൽ മാർക്കറ്റിംഗ് & ക്യാംമ്പെയ്ൻ- 01)
* ഡെ. വൈസ് പ്രസിഡന്റ് (കണ്ടന്റ് മാർക്കറ്റിംഗ്-01)
* ഡെ. വൈസ് പ്രസിഡന്റ് (സോഷ്യൽ മീഡിയ & അഫിലിയേറ്റ് മാർക്കറ്റിംഗ്-01)
* ഡെ. വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്- Own digital marketing-01)
* ഡെ. വൈസ് പ്രസിഡന്റ് (Marketing Tech Stack-01)
* ഡെ. വൈസ് പ്രസിഡന്റ് (Digital Acqusition-01)

സ്ഥിര നിയമനം
* മാനേജർ (ഡിജിറ്റൽ മാർക്കറ്റിംഗ്-03)

യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾക്ക് https://bank.sbi/web/careers കാണുക. അവസാന തീയതി 09.02.2023.

8. ഇ.സി.ജി.സി ലിമിറ്റഡിൽ
ഇന്ത്യാ ഗവൺമെന്റിനു കീഴിൽ വരുന്ന എക്സ്പോ‌ർട്ട് ക്രെഡിറ്റ് ഇൻഷ്വറൻസ് കമ്പനിയായ ഇ.സി.ജി.സി ലിമിറ്റഡിൽ ചീഫ് ടെക്നോളജി ഓഫീസറുടേയും ഡെ. ചീഫ് ടെക്നോളജി ഓഫീസറുടേയും ഒഴിവ്. കരാ‌ർ നിയമനം.
വെബ്സൈറ്റ്: www.ecgc.in
അവസാന തീയതി: 28.02.2023

9. ചാണക്യ യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി
ബെംഗളൂരു ആസ്ഥാനമായ ചാണക്യ യൂണിവേഴ്സിറ്റിയിൽ പ്രൊഫസ‌ർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ തസ്തികയിൽ ഒഴിവ്. School of Arts, Humanities and Social Science, School of Commerce and Management, School of Mathematics and Natural Science, School of Public Policy and Legal Studies, School of Education, Knowledge Centre and Library Science, Physical Education എന്നീ ഡിപ്പാർട്ട്മെന്റുകളിലെ വിവിധ വിഷയങ്ങളിലാണ് ഒഴിവുകൾ. വിശദ വിവരങ്ങൾക്ക് https://chanakyauniversity.in/career/ കാണുക.

10. എം.ജി യൂണിവേഴ്സിറ്റിക്കു കീഴിൽ ( NAAC acreditaion with B+ grade) പ്രവർത്തിക്കുന്ന Marthoma College For Women, Perumbavoorൽ താഴെ പറയുന്ന ഒഴിവുകൾ.

1. എൽ.ഡി കമ്പ്യൂട്ടർ അസിസ്റ്റന്റ്- 1 ഒഴിവ്.
2. ഓഫീസ് അറ്റൻഡന്റ്- 3 ഒഴിവ് (Open Merit-2, Visually Impaired-1).
പ്രായം, യോഗ്യത എന്നിവ എം.ജി യൂണിവേഴ്സിറ്റി/സർക്കാർ മാനദണ്ഡമനുസരിച്ച്.
വിശദ വിവരങ്ങൾക്ക് 9446438500, 0484-2522723.
അപേക്ഷാ ഫോം കോളേജിൽനിന്ന് 750 രൂപ അടച്ച് വാങ്ങാം. നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് 30 ദിവസത്തിനകം അപേക്ഷിക്കുക.

11. മുൻസിഫ്- മജിസ്ട്രേറ്റ്
കേരള ജുഡീഷ്യൽ സർവ്വീസിൽ, മുൻസിഫ്- മജിസ്ട്രേറ്റ് തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 69. പ്രായം: 35 കവിയരുത്. ശമ്പള സ്കെയിൽ: 77,840-12,8680.
രണ്ടു ഘട്ടങ്ങളായി നടക്കുന്ന എഴുത്തു പരീക്ഷയുടെയും Viva-voce-ന്റെയും അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
ആദ്യ ഘട്ട അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 23.02.2023
രണ്ടാം ഘട്ട അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03.03.2023
വിശദ വിവരങ്ങൾക്ക് www.hckrecruitment.nic.in കാണുക.

12. നളന്ദ യൂണിവേഴ്സിറ്റിയിൽ

ഭാരത സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബിഹാറിലെ നളന്ദ യൂണിവേഴ്സിറ്റിയിൽ നോൺ ടീച്ചിംഗ് പൊസിഷനിൽ ഒഴിവ്. എക്സിക്യുട്ടീവ് എൻജിനിയർ (സിവിൽ), എക്സിക്യുട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ), മാനേജർ (അഡ്മിഷൻസ്), അസി. ഫിനാൻസ് ഓഫീസർ, അസി. എൻജിനിയർ (സിവിൽ), അസി. എൻജിനിയർ (ഇലക്ട്രിക്കൽ), ജൂനിയർ എൻജിനിയ‌ർ (സിവിൽ), ജൂനിയർ എൻജിനിയർ (ഇലക്രിടിക്കൽ), അസി. ലൈബ്രറേറിയൻ, അസി. മാനേജ‌ർ (സ്റ്റുഡന്റ് അഫയേഴ്സ്), അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, അസി. മാനേജർ (സിസ്റ്റംസ്), പ്രൈവറ്റ് സെക്രട്ടറി, സീനിയർ അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ അസി. കം ടൈപ്പിസ്റ്റ്, ജൂനിയർ മാനേജർ (ഹോസ്റ്റൽ & ഗസ്റ്റ് ഹൗസ്), ഡ്രൈവർ, ഇലക്ട്രീഷ്യൻ, പ്ളംബർ എന്നീ തസ്തികകളിലാണ് ഒഴിവ്.
വിശദ വിവരങ്ങൾക്ക് : www.nalandauniv.edu.in
അവസാന തീയതി: 20.02.2023

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, CAREER, SSC, SSB, EMPLOYMENT
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.