SignIn
Kerala Kaumudi Online
Sunday, 06 July 2025 2.46 AM IST

''കോപ്പിയടി വിവാദത്തിൽ നിന്നൂരാൻ ഒരു വഴിയുണ്ട്, അതുപക്ഷേ ചിന്ത തന്നെ ചെയ്യണം''

Increase Font Size Decrease Font Size Print Page
ramanand-chintha

വാഴകൊലപാതകവും പി എച്ച് ഡി യും ...
ഒരു ഗവേഷണ വിദ്യാർത്ഥി രാവു പകലാക്കി അധ്വാനിച്ചാണ് ഒരു ഗവേഷണ പ്രബന്ധം രചിക്കുന്നത്. കഠിനമായ കോഴ്സ് വർക്കും , ടേം പേപ്പറുകളും , നിരന്തരമായ പ്രോഗ്രസ് പ്രസന്റേഷനുകളും , സെമിനാർ അവതരണവും , യുജിസി മാനദണ്‌ഡങ്ങൾ പാലിക്കുന്ന ജേണലുകളിൽ പേപ്പർ പ്രസിദ്ധീകരിക്കലും അങ്ങനെ 4-5 വർഷം സ്ഥിരതയോടെ ഒരു വിഷയത്തിൽ താത്പര്യം നഷ്ടപ്പെടാതെ ശ്രദ്ധയോടെ പരിശ്രമിച്ചാൽ മാത്രം ലഭിക്കുന്ന ഒന്നാണ് ഉയർന്ന ഗവേഷണ ബിരുദമായ പി എച്ച് ഡി. വർഷങ്ങൾക്ക് മുമ്പ് കോണ്ട് പോടാ അന്റെ പിച്ചടി എന്ന് പി എച്ച് ഡി യെ ആക്ഷേപിച്ച പൂക്കോയിയോട് ആട്തോമാച്ചായൻ സാധരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ അതെന്താണെന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട്.
പി എച്ച് ഡി ഒരു സർവ്വജ്ഞ ബിരുദമൊന്നുമല്ല, നമ്മൾ ഗവേഷണം ചെയ്ത വിഷയത്തിൽ മുന്നേ നടന്ന മഹാരഥന്മാരെ വായിച്ചും , അവരെ തരം പോലെ ഉദ്ധരിച്ചുമാണ് ഗവേഷണ പ്രബന്ധം തയറാക്കുന്നത്. ആ പ്രക്രിയയ്ക്കിടയിൽ തന്നെ പ്രസ്തുത വിഷയത്തിൽ ഞാനൊരു അശു ആണെന്ന് സാമാന്യപ്പെട്ട ഒരു ഗവേഷണ വിദ്യാർത്ഥിക്ക് ബോധ്യം വരും.
ഇങ്ങനെയൊക്കെ ആണെങ്കിലും നല്ല ഒരു പി എച്ച് ഡി ഗൈഡിന്റെ സഹായത്തോടെ ഇത്രയും നാളത്തെ അധ്വാനം ഒരു പ്രബന്ധ രൂപത്തിൽ സർവ്വകലാശാല മുഖാന്തിരം വിദ്യാർത്ഥി സമർപ്പിക്കും. അത് പ്രസ്തുത സർവ്വകലാശാലയ്ക്കു പുറത്തുള്ള വിദഗ്ദർക്ക് അയക്കും. അവർ അതിനെ ഇഴ കീറി പരിശോധിച്ച് . വൈവാ പരീക്ഷയിലൂടെ വിദ്യാർത്ഥിയുടെ പ്രസ്തുത വിഷയത്തിലെ അവഗാഹം പരിക്ഷിക്കും. മിക്കവാറും ഈ പരീക്ഷ ഓപ്പൺ ഡിഫൻസ് ആയിരിക്കും. ക്ഷണം ലഭിച്ച ആർക്കും ഇതിൽ പങ്കെടുക്കാം. ഒരു പൊതു ഓഡിറ്റിംഗ് സാധ്യമാക്കാനാണ് ഇത് നടത്തുന്നത്.
ഇനി വിഷയത്തിലേക്ക് വരാം ചിന്തയുടെ ഡോക്ടറേറ്റ് ആണെല്ലോ ബ്രേക്കിംഗ്. തൽ ഡോക്ടറേറ്റിന്റെ വിഷയം കേട്ടാൽ ചിന്തയുടെ ആശയ പരിസരത്തിൽ നിന്നു ഉള്ളതാണെന്ന് ആർക്കും തോന്നും. ബ്രില്യന്റ് സെലക്ഷൻ ഓഫ് ടോപിക്ക് . പക്ഷേ ഒരു വസ്തുതാപരമായ തെറ്റ് - വാഴക്കുല, പെട്ടന്ന് ശ്രദ്ധയിൽപ്പെട്ടു. അല്ലെങ്കിലും ഫാക്ക്റ്റ്വൽ ഇറർ തന്നെയാണ് പെട്ടന്ന് കണ്ണിൽപ്പെടുക, അതിന്റെ പുറകെ ഒരു തീസീസിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പ്ലേജറിസം (പകർപ്പ് രചന) എന്നിവയുയർന്ന് വന്ന സാഹചര്യത്തിൽ ഈ ഗവേഷണം തന്നെ സംശയമുനയിലായി.
അക്കാദമിക സത്യസന്ധതയില്ലായ്മ രാഷ്ട്രിയമായി പ്രതിരോധിക്കാൻ സാധിക്കുന്ന ഒന്നല്ല. ഒരു ഗവേഷണമൊക്കെ ചെയ്യാനുള്ള ആമ്പിയർ ചിന്താ ജെറോമിനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആയത് കൊണ്ട് യുവജന കമീഷൻ എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ചിന്ത ഇതു എന്റെ തന്നെ പ്രബന്ധമാണെന്ന് പൊതുജന സമക്ഷം തെളിയിക്കണം.
സംഭവം സിമ്പിളാണ് പൊതുജന പങ്കാളിത്തത്തോടെ ഒരു സർവ്വ സമ്മതയോ / നോ കക്ഷി രാഷ്ട്രീയ ചായ്‌വ് ഇല്ലാത്തതുമായ ഒരു മോഡറേറ്ററെ വച്ച് ചിന്തയുടെ പ്രബന്ധ വിഷയത്തിൽ ഒരു പ്രഭാഷണ പരമ്പര നടത്തുക. പ്രഭാഷാണാന്ത്യം കാണികൾ വിഷയത്തിൽ നിന്ന് സംശയങ്ങളും ചോദ്യങ്ങളും ചോദിക്കട്ടെ . ചിന്ത അതിന് ഞെട്ടിക്കൽ ഉത്തരം പറയട്ടെ അതല്ലേ ഹീറോയിനിസം! എഴുത്തിനല്ല, വാക്കിനാണ് വില എന്നാണല്ലോ.ചിന്തയുടെ ചിന്തകൾ സർവ്വകലാശാല അലമാരയിൽ പൊടിപിടിച്ച് പാറ്റ നക്കി പോകാനുള്ളതല്ലല്ലോ... ലോകത്തെ മാറ്റി തീർക്കാനുള്ള ചിന്തയല്ലേ ആ ചിന്ത.
ഇനി കോപ്പിയടി, അതിൽ നിന്നുരാൻ അതിലും സിമ്പിളാണ്. നുണ പരിശോധനയൊന്നും വേണ്ട, സാധാരണ സർവ്വകലാശാലകൾ ഉപയോഗിക്കുന്ന ടേൺ ഇറ്റ് ഇൻ എന്ന സോഫ്റ്റ്വേയറിൽ പ്രബന്ധം കയറ്റുക, എത്രത്തോളം സിമിലാരിറ്റി ഉണ്ടെന്ന് നോക്കുക. ആ സർട്ടിഫിക്കറ്റ് പുറത്തു വിടുക. പിന്നെ യുവജന കമ്മീഷൻ ആയതു കൊണ്ട് മേൽപ്പറഞ്ഞതും പൊതു സമക്ഷം ചെയ്യുക. പൊതു ഡോമൈനിൽ ലഭ്യമായ ഈ തീസിസ് ആർക്കും ഈ സോഫ്റ്റ്വേയറിൽ കയറ്റി പരിശോധിക്കാവുന്നതാണ്. പക്ഷെ അതു ചിന്ത തന്നെ ചെയ്യുന്നതാണ് നല്ലത്. അല്ല പിന്നെ . ജന നേതാക്കൾക്ക് ഉത്തരം പറയാൻ ബാധ്യത ജനങ്ങളോടാണ്.
ഇത്രയെങ്കിലും മാന്യത ചിന്ത പുലർത്താത്ത പക്ഷം ലോകമാകാനമുള്ള എന്ന് വെച്ചാൽ സർവ്വരാജ്യ ഗവേഷണ വിദ്യാർത്ഥികളോടും ചിന്ത വർഗ്ഗ വഞ്ചനയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. വർഗ്ഗ ശത്രുവിനോടുള്ള സമീപനം ചിന്തയ്ക്കു ചിന്തിക്കാവുന്നതല്ലേ ഉള്ളു.
പിന്നെ ദുഷ്ചിന്ത കടന്നു കൂടി ഓരോന്നും വരുത്തി കൂട്ടിയ തോന്നിവാസത്തിന്റെ പേരിൽ രാവുറക്കമില്ലാതെ അധ്വാനിക്കുന്ന പി എച്ച് ഡി വിദ്യാർത്ഥികളെ മുഴുവൻ ആക്ഷേപിക്കാൻ ആരേലും തുനിഞ്ഞാൽ അവർക്കുള്ളത് .... തോമാച്ചായൻ തന്നിട്ടുണ്ട്.
ഡോ ആർ രാമാനന്ദ്
എം ഫിൽ, പി എച്ച് ഡി
ഇൻ പബ്ലിക്ക് ഹെൽത്ത്
ജെ എൻ യു
ന്യു ഡൽഹി
TAGS: R RAMANAND, CHINTHA JEROME, PHD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.