മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം. ചിത്രം പുറത്തിറങ്ങിയിട്ട് 27 വർഷങ്ങളായി. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.
സ്ഫടികം റീസ്റ്റോറേഷൻ ചെയ്ത് പ്രദർശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ ഭദ്രനും സംഘവും. ഇതിന്റെ അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ചിത്രം തിയേറ്ററിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇപ്പോഴിതാ ചിത്രത്തിലെ ഏറെ പ്രശസ്തമായ 'ഏഴിമലപ്പൂഞ്ചോല' എന്ന ഗാനം വീണ്ടും റെക്കോർഡ് ചെയ്തതിന്റെ വീഡിയോയാണ് പുറത്തുവട്ടിരിക്കുന്നത്.
'ഏഴിമലപ്പൂഞ്ചോല' ഗാനത്തിനായി കെ എസ് ചിത്രയും മോഹൻലാലും വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയിൽ കാണാം. എസ് പി വെങ്കടേഷിന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് പി ഭാസ്കരൻ മാസ്റ്ററാണ്. ഫെബ്രുവരി 9നാണ് 'സ്ഫടികം' 4K വെർഷൻ തിയേറ്ററുകളിൽ എത്തുന്നത്.
'ഏഴിമലപ്പൂഞ്ചോല' എന്ന ഗാനം വീണ്ടും റെക്കോർഡ് ചെയ്തതിന്റെ അനുഭവം പങ്കുവച്ച് 2022ൽ കെ എസ് ചിത്ര രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം അനുഭവം കുറിച്ചത്.
സ്ഫടികത്തിലെ 'ഏഴിമലപ്പൂഞ്ചോല' എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടി നിങ്ങളുടെ മുന്നിലേയ്ക്ക് എത്തുകയാണെന്ന് ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്ഫടികം റീലോഡ് ', 4K അറ്റ്മോസിൽ പാട്ടുകളും പടവും, മലയാളികൾ എക്കാലവും ഹൃദയത്തിൽ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെയെന്നും ചിത്ര കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |