തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഈ വർഷം 71,761 വീടുകളും 30 ഭവന സമുച്ചങ്ങളും നിർമ്മിക്കുമെന്നും ഇതിനായി ബഡ്ജറ്റിൽ 1436.26 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ലൈഫ് മിഷൻ 1436.26 കോടി വകമാറ്റി. ലൈഫ് മിഷൻ വഴി 322922 വീടുകൾ പൂർത്തിയാക്കിയെന്നും ധനമന്ത്രി ബഡ്ജറ്റിൽ അറിയിച്ചു.
അതേസമയം പെട്രോൾ, ഡീസൽ സെസ് കൂട്ടിയതുൾപ്പടെ ജനങ്ങൾക്ക് കടുത്ത ആഘാതം ഉണ്ടാക്കുന്ന നിരവധി തീരുമാനങ്ങളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ ഡീസൽ എന്നിവക്ക് രണ്ട് രൂപ സെസാണ് ഏര്‍പ്പെടുത്തിയത്. ഇതോടെ പെട്രോളിനും ഡീസലിനും വില കൂടും. ഇത് വൻതോതിലുള്ള വിലക്കയറ്റത്തിന് ഇടയാക്കും. ഇപ്പോൾതന്നെ വിലക്കയറ്റിൽ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾക്ക് കനത്ത ആഘാതമാകും ഇതുമൂലം ഉണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |