അടുത്തിടെയാണ് ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റ് ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെയുള്ള മോശം കമന്റുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.
"ഉണ്ണി മുകുന്ദനൊക്കെ കാശ് കുറേയുണ്ടാക്കി ജീവിക്കാൻ പഠിച്ചുകഴിഞ്ഞു. അഖിൽ മാരാർക്കും പേഴ്‌സണലി പ്രശ്‌നങ്ങളൊന്നുമില്ല. അത്യാവശ്യം ജീവിക്കാനും കാര്യങ്ങളൊക്കെ നടത്താനുമുള്ള സംവിധാനങ്ങളൊക്കെയുണ്ട്. ഈ കമന്റിടുന്നവന്മാരോട് കഞ്ഞികുടിക്കാനുള്ള വകയുണ്ടാക്കാൻ പറ."- അദ്ദേഹം പറഞ്ഞു.
മോഹൻലാലിനെ അഭിനയം പഠിപ്പിക്കുന്ന വ്ലോഗറെ അടിക്കണമെന്നും അഖിൽ മാരാർ പ്രതികരിച്ചു. 'ലാലേട്ടനെ സംബന്ധിച്ച് കഥാപാത്രമായി മാറാൻ വലിയ പരിപാടിയൊന്നുമില്ല. ഒരൊറ്റ ആക്ഷൻ പറഞ്ഞാൽ അത് അദ്ദേഹത്തിന്റെ മുഖത്ത് കാണാം. എന്റെ സിനിമയുടെ നിർമാതാവിന്റെ മകൾക്ക് ലാലേട്ടനുമായി ഉണ്ടായ അനുഭവം പറയാം.
ഒരു ഫംഗ്ഷനിലോ മറ്റോ ഇരുന്നപ്പോൾ ലാലേട്ടാ എനിക്കത് കേട്ടപ്പോൾ രോമാഞ്ചം ഉണ്ടായെന്ന് സാറിന്റെ മകൾ പറഞ്ഞു. അപ്പോൾ ലാലേട്ടൻ എന്തിയേ മോളേ കാണിച്ചേ എന്നു പറഞ്ഞു. കൈകാണിച്ചപ്പോൾ രോമാഞ്ചം അതല്ല മോളേന്ന് പറഞ്ഞിട്ട് കൈയെന്തോ വീശിയിട്ട്, ഇതാണ് രോമാഞ്ചം എന്നു പറഞ്ഞു. കംപ്ലീറ്റ് രോമം എഴുന്നേറ്റിരിക്കുകയാണ്. രോമം അഭിനയിക്കുകയാ പുള്ളിയുടെ. അങ്ങേരെയാ ഇവിടെ വന്നിരുന്ന് അഭിനയം പഠിപ്പിക്കുന്നത്. ഇവനെയൊക്കെ ചാണകം വാരി എറിയണ്ടേ നമ്മൾ.എന്ത് കഷ്ടമാണെന്ന് നോക്കിക്കേ.' - അഖിൽ മാരാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |