കുഞ്ഞികൃഷ്ണന്റെ പുസ്തകപ്പേര് ഏറ്റെടുത്ത് വോട്ടർമാർ
കണ്ണൂർ: ''നേതൃത്വത്തെ അണികൾ തിരുത്തണം'' എന്നതായിരുന്നു രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പുറത്തായ ശേഷം വി.കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകത്തിന്റെ പേര്. സി.പി.എമ്മിന്റെ നെടുങ്കൻ കോട്ടയായ പയ്യന്നൂരിൽ 7487 വോട്ടിന് സിറ്റിംഗ് എം.എൽ.എ ടി.ഐ.മധുസൂദനൻ അടിയറവ് പറഞ്ഞപ്പോൾ, ആ പേര് വോട്ടർമാർ ഏറ്റെടുത്തു.
അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് താൻ മത്സരിച്ചതെന്നും ജനങ്ങൾ നൽകിയ വലിയ സ്വീകാര്യതയാണ് വിജയമെന്നുമായിരുന്നു കുഞ്ഞികൃഷ്ണന്റെ പ്രതികരണം. യു.ഡി.എഫിന്റെ പിന്തുണയും പാർട്ടിയിൽ താൻ ഉന്നയിച്ച വിഷയങ്ങൾക്ക് ലഭിച്ച പിന്തുണയും വിജയത്തിന് പിന്നിലുണ്ട്.. .ജനം ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ടുപോകാൻ സന്നദ്ധനാണ്. കേരളത്തിലെ സി.പി.എം നേതൃത്വം തിരുത്തൽ വരുത്തി മുന്നോട്ടുപോകാൻ ഈ വിധി പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ.പയ്യന്നൂരിൽ സി.പി.എം സ്ഥാനാർത്ഥിയായി ടി.ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിച്ചതാണ് താൻ സ്വതന്ത്രനായി രംഗത്തിറങ്ങാൻ കാരണമായത്. ആരോപണവിധേയനായ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ മത്സരിക്കേണ്ട സാഹചര്യമില്ലായിരുന്നു. പാർട്ടിയെ മറയാക്കി അഴിമതിയും സാമ്പത്തിക വെട്ടിപ്പും നടത്തുന്നവർക്കെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |