SignIn
Kerala Kaumudi Online
Monday, 18 May 2026 3.11 AM IST

പരിചയസമ്പന്നതയുടെ കരുത്തിൽ വീണ്ടും

r


ഇത് ഒൻപതാം തവണയാണ് പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭ സാമാജികനാകുന്നത്. കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻചാണ്ടി, മന്ത്രിസഭകളിൽ വ്യവസായ,​ഐ.ടി,​ഹജ്ജ് മന്ത്രിയായിരുന്നു. അക്ഷയ, സ്മാർട്ട്സിറ്റി, കിൻഫ്ര പാർക്ക്, സൈബർ പാർക്ക് തുടങ്ങിയ പദ്ധതികളിലൂടെയെല്ലാം പ്രശംസിക്കപ്പെട്ടു. നിലവിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി. വയസ് 74. നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു. എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവേശനം. ഫാറൂഖ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു. എം.എസ്.എഫ് സംസ്ഥാന ട്രഷററായി തുടക്കം. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ്, മുസ്ലിംലീഗ് ജില്ലാ ട്രഷറർ, പദവികൾ വഹിച്ചിരുന്നു. 1980ൽ 27-ാം വയസിൽ മലപ്പുറം നഗരസഭയുടെ ചെയർമാനായി. 2017ൽ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജയിച്ചു. ഭാര്യ: കെ.എം.കുൽസു. മക്കൾ: ആഷിഖ്, ലസിത.

മന്ത്രിസ്ഥാനത്ത് ആദ്യം


പി.കെ. ബഷീർ ഏറനാട് മണ്ഡലത്തെ മൂന്ന് തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു. മന്ത്രിയായി ആദ്യം. വയസ് 67. 1977ൽ എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. മുസ്ലിം യൂത്ത് ലീഗ് വണ്ടൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രവർത്തക സമിതി അംഗം, ഐ.യു.എം.എൽ ഏറനാട് നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മുൻ എം.എൽ.എയും ചീഫ് വിപ്പുമായിരുന്ന മുസ്ലിം ലീഗ് നേതാവ് പി.സീതി ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: റസിയ ബഷീർ. മക്കൾ: ജിഹാൻ ഹാരിദ്, നഹാൻ അസ്ഹർ, സജിൻ സീതി.

മന്ത്രിയായി മൂന്നാം തവണ

മലപ്പുറത്തെ കോൺഗ്രസിന്റെ മുഖം. വയസ് 61. കാൽനൂറ്റാണ്ടായി വണ്ടൂരിനെ പ്രതിനിധീകരിക്കുന്ന എ.പി. അനിൽകുമാർ 2001ലാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. 2004-2006ൽ പട്ടികജാതി,​പട്ടിക വർഗ വകുപ്പ്, 2011-16ൽ പട്ടികജാതി പിന്നാക്കക്ഷേമം, വിനോദസഞ്ചാരം വകുപ്പുകളുടെ മന്ത്രിയായിരുന്നു. നിലവിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, മലപ്പുറം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കെത്തിയത്. കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഭാര്യ: പ്രസീജ. മക്കൾ: അർജ്ജുൻ, അമൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA