SignIn
Kerala Kaumudi Online
Saturday, 16 May 2026 11.37 PM IST

വിട്ടുവീഴ്ചയില്ലാതെ കേരള കോൺഗ്രസ്,​ ടേംവ്യവസ്ഥയിൽ കടുപ്പിച്ച് കാപ്പൻ; മന്ത്രിമാരുടെ പട്ടികയിൽ അന്തിമ തീരുമാനം നാളെ

udf-cabinet-

തിരുവനന്തപുരം : യു.ഡി.എഫ് മന്ത്രിമാരുടെ പട്ടികയിൽ ഇന്നത്തെ ചർച്ചയിൽ അന്തിമ തീരുമാനം ആയില്ല. രണ്ട് മന്ത്രിസ്ഥാനം എന്ന നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ടേം വ്യവസ്ഥയ്ക്കെതിരെ മാണി സി. കാപ്പനും നിലപാട് കടുപ്പിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

രണ്ട് മന്ത്രി സ്ഥാനം എന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ഒരു മന്ത്രിയും ചീഫ് വിപ്പും എന്ന ഓഫർ കോൺഗ്രസ് മുന്നോട്ടു വച്ചെങ്കിലും കേരള കോൺഗ്രസ് അംഗീകരിച്ചില്ല.സഹകരിക്കണം എന്ന കോൺഗ്രസിന്റെ അഭ്യർത്ഥനയും ജോസഫ് വിഭാഗം തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ട്. അനൂപ് ജേക്കബുമായി മന്ത്രിസ്ഥാനത്ത് ടേംവ്യവസ്ഥയെന്ന കോൺഗ്രസ് നി‌ർദ്ദേശത്തിനെതിരെയാണ് മാണി സി. കാപ്പൻ നിലപാട് കടുപ്പിച്ചത്. ഫുൾ ടൈം വേണമെന്നാണ് കാപ്പൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങളിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം മന്ത്രിമാരുടെ പട്ടികയിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ദീപാദാസ് മുൻഷി അറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറും. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്. നാളെ രാവിലെയും ചർച്ച തുടരുമെന്ന് ദീപാദാസ് മുൻഷി അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ധനവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാനാണ് തീരുമാനം. സണ്ണി ജോസഫ്,​ കെ. മുരളീധരൻ,​ എ.പി. അനിൽകുമാർ,​ പി.സി. വിഷ്ണുനാഥ്,​ ബിന്ദു കൃഷ്ണ,​ എം.ലിജു,​ തിരുവഞ്ചൂർ രാധാകൃഷ്ണൻ,​ ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. മുസ്ലിംലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടാകും. നാളെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA