
പത്തനംതിട്ട: ആറന്മുളയിൽ കോൺഗ്രസ് നേതാവ് അബിൻ വർക്കിയോട് പരാജയപ്പെട്ട മുൻ മന്ത്രി വീണ ജോർജിന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം. ആറന്മുളയിലെ തോൽവിക്ക് ആക്കം കൂട്ടിയത് സ്ഥാനാർത്ഥിയായിരുന്ന വീണ ജോർജിന്റെ പെരുമാറ്റരീതിയാണെന്ന വിമർശനം ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. നേതാക്കളോ പ്രവർത്തകരോ വിളിച്ചാൽ പോലും ഫോണെടുക്കില്ല. ഈ രീതി വലിയ അമർഷമുണ്ടാക്കി. അനാവശ്യ വിവാദങ്ങളിൽപ്പെട്ടതും തോൽവിക്ക് ആക്കം കൂട്ടി തുടങ്ങിയ കുറ്റപ്പെടുത്തലും ഉയർന്നു.
തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ എല്ലാ ജില്ലാ കമ്മിറ്റികൾക്കും സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഉച്ചയ്ക്ക് മുമ്പായി നടന്ന ചർച്ചയിലാണ് ഈ വിമർശനം ഉയർന്നത്. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ അടക്കമുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |