
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ എട്ടുവയസ് പ്രായമുള്ള പെൺകടുവ ചത്തു. 2025 ഫെബ്രുവരിയിലാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത‌്, വയനാട് അമരക്കുനിയിലെ ജനവാസമേഖലയിൽ നിന്ന് കെണിവച്ച് പിടികൂടിയ കടുവയാണിത്. അമരക്കുനിയിലും പരിസര പ്രദേശത്തും ദിവസങ്ങളോളം വളർത്തുമൃഗങ്ങളെ കൊല്ലാൻ തുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരി പതിനാറിനാണ് കടുവയെ കെണിയിലാക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. പിടികൂടുന്ന സമയത്ത് കടുവയുടെ കാലുകൾക്കും പല്ലിനും പരിക്കുകൾ ഉണ്ടായിരുന്നു. കൃത്യമായ ചികിത്സയും ഭക്ഷണവും നൽകിയതിനെത്തുടർന്ന് കടുവ ആരോഗ്യം വീണ്ടെടുത്തിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ തിരുവനന്തപുരം മൃഗശാലയിൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |