SignIn
Kerala Kaumudi Online
Thursday, 07 May 2026 4.05 PM IST

മുഖ്യമന്ത്രിയെപ്പറ്റിയുള്ള ചർച്ചകളിലേക്കില്ല: എ.ഡി.തോമസ്

Increase Font Size Decrease Font Size Print Page

ആലപ്പുഴ: മുഖ്യമന്ത്രിയെ സംബന്ധിച്ച് പൊതുയിടത്തിലേക്കുള്ള ചർച്ചകളിലേക്കില്ലെന്ന് നിയുക്ത എം.എൽ.എ എ.ഡി.തോമസ്. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് അഭിപ്രായം തേടിയശേഷം ഉചിതമായ തീരുമാനം ഹൈക്കമാൻഡെടുക്കും. അതാണ് കീഴ്വഴക്കം. പാർട്ടി നേതൃത്വം അർഹരായവരെ മന്ത്രി സ്ഥാനത്തേക്ക് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നെ കൈപിടിച്ചു കൊണ്ടുനടന്ന് സംരക്ഷിക്കുന്ന നേതാവാണ് കെ.സി.വേണുഗോപാൽ. അദ്ദേഹത്തെ അപഹസിക്കാനുള്ള നീക്കം സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം നടക്കുന്നുണ്ട്. അത് അദ്ദേഹത്തെ താറടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. യു.ഡി.എഫ്. പ്രവർത്തകരുടെ തെരുവിൽ വീണ ചോരയ്ക്കുള്ള മറുപടി കൂടെയാണ് ഈ വിജയമെന്നും തോമസ് പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.