SignIn
Kerala Kaumudi Online
Thursday, 07 May 2026 4.05 PM IST

അരൂർ – തുറവൂർ ഉയരപ്പാത നീളം കൂടും

Increase Font Size Decrease Font Size Print Page
jkhjkl

തുറവൂർ: നിർമ്മാണത്തിലിരിക്കുന്ന അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നീളം വർദ്ധധിപ്പിക്കും. തുറവൂർ ജംഗ്ഷനിലെ രൂപരേഖയിൽ വന്ന മാറ്റത്തെ തുടർന്നാണ് പാതയുടെ ആകെ ദൂരം 12.75 കിലോമീറ്ററിൽ നിന്ന് 13.24 കിലോമീറ്ററായി ഉയരുന്നത്.

പുതിയ രൂപരേഖ പ്രകാരം തൂണുകളുടെ എണ്ണം 366ൽ നിന്ന് 454 ആയി വർദ്ധിക്കും. ഇതിനായി അധിക തൂണുകൾ സ്ഥാപിക്കുന്നതിനുള്ള മണ്ണ് പരിശോധന തുറവൂർ ജംഗ്ഷനിൽ ആരംഭിച്ചു. പൈലിംഗ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ യന്ത്രങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതോടെ നാളുകളായി മുടങ്ങിയിരുന്ന ഉയരപ്പാതയുടെ നിർമ്മാണത്തിന് വീണ്ടും വേഗത കൈവന്നിരിക്കുകയാണ്.

ആദ്യ രൂപരേഖ പ്രകാരം ജംഗ്ഷനിലെ 354-ാം തൂണിൽ നിന്ന് തെക്കോട്ട് ഏകദേശം 30 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇത് തുറവൂർ ജംഗ്ഷനും സമീപമുള്ള മഹാക്ഷേത്രത്തിന്റെയും പ്രാധാന്യം കുറയ്ക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്ന് രൂപരേഖ പുനഃ പരിശോധിക്കുകയായിരുന്നു. പുതിയ പദ്ധതിയനുസരിച്ച് ഉയരപ്പാത 210 മീറ്റർ കൂടി തൂണുകളിൽ തന്നെ തെക്കോട്ട് നീളുകയും തുടർന്ന് 280 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നിർമ്മിച്ച് തുറവൂർ റീച്ചിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യും. ഇതിനായി 12 തൂണുകൾ കൂടി അധികമായി​ നിർമ്മിക്കേണ്ടിവരും. തൂണുകൾക്കായുള്ള ഇരുമ്പ് കമ്പികൾ മുമ്പ് സ്ഥലത്തെത്തിച്ചിരുന്നുവെങ്കിലും നിർമ്മാണം മുടങ്ങിയതിനെ തുടർന്ന് അവ കാടുകയറിയ നിലയിലായിരുന്നു. ആദ്യ ഘട്ടത്തിൽ കരാർ ഏറ്റെടുത്തിരുന്ന അശോക് ബിൽകോൺ കമ്പനിക്കല്ല പുതുക്കിയ രൂപരേഖ പ്രകാരമുള്ള തുറവൂർ ജംഗ്ഷൻ മുതൽ തെക്കോട്ടുള്ള ഭാഗത്തിന്റെ നിർമ്മാണച്ചുമതല. തുറവൂർ–പറവൂർ റീച്ച് കരാർ നേടിയ കെ.സി.സി ഇത് ഏറ്റെടുക്കും.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.