
ആലപ്പുഴ : അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കല്ലടിക്കോട് പവർ ഹോഴ്സ് ജിമ്മിലാണ് കോഴ്സ്.
ഫിറ്റ്നസ് രംഗത്ത് തൊഴിൽ സാധ്യതകൾ തേടുന്ന യുവജനങ്ങൾക്ക് മികച്ച അവസരമാണ്.18 വയസ്സ് പൂർത്തിയായവർക്കാണ് പ്രവേശനം. പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്‌കിൽ കൗൺസിൽ നൽകുന്ന എൻ.സി.വി.ഇ.ടി ലെവൽ 4 സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷിക്കേണ്ട ലിങ്ക്:https://forms.gle/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |